ചൈനീസ് ചാരൻ ഡൽഹിയിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ചാരസംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന ചൈനീസ് പൗരനെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ചാർലി പെങ് (39) എന്നയാളാണ് അറസ്റ്റിലായത്. സെപ്റ്റംബർ 13 ന് ഡൽഹിയിലെ മഞ്ജു കാ ടില്ല കോളനിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇന്ത്യൻ പാസ്പോർട്ട്, ആധാർ കാർഡ്, 3.5 ലക്ഷം രൂപ എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് െപാലീസ് പറഞ്ഞു. ഇന്ത്യൻ രൂപ കൂടാതെ, 2000 യു.എസ് ഡോളറും 2000 രൂപ മൂല്യമുള്ള തായ് കറൻസിയും ഇയാളുടെ പക്കലുണ്ടായിരുന്നു.
ഗുഡ്ഗാവിൽ പെങ് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഇയാൾ ചാരനാണെന്ന് തെളിയിക്കുന്ന നിരവധി രേഖകളും എസ്.യു.വിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുഡ്ഗാവിലെ വീട് ഒാഫീസായും പ്രവർത്തിക്കുന്നുണ്ട്. അവിടെ വിദേശ നാണ്യ ബിസിനസ് നടത്തുകയാണ് ഇയാെളന്നും പൊലീസ് വ്യക്തമാക്കി.
പെങ് അഞ്ചു വർഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. അന്നു മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാചൽ പ്രദേശിലുമായി സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ യുവതിയെ വിവാഹം ചെയ്യുകയും മണിപ്പൂരിൽ നിന്ന് പാസ് പോർട്ട് തരപ്പെടുത്തകയും െചയ്തുവെന്നും പൊലീസ് പറയുന്നു.
