You are here

ടിക്​ടോക്​ അടക്കം 59 ചൈനീസ്​ ആപ്പുകൾ നിരോധിച്ചു

21:09 PM
29/06/2020

ന്യൂഡൽഹി: ടിക്​ടോക്​, യു.സി ബ്രൗസർ,  എക്​സെൻഡർ അടക്കം 59 ചൈനീസ്​ ആപ്പുകൾ കേന്ദ്ര സർക്കാർ ​നിരോധിച്ചു. ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്​തസാക്ഷികളായതിനെ തുടർന്ന്​ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തി​​​െൻറ പശ്​ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ നീക്കം.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തി​​​െൻറ അടിസ്ഥാനത്തിലാണ്​ 59 ആപ്പുകൾ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്​തമാക്കി.

ഷെയർ ഇറ്റ്​, ഡു ബാറ്ററി സേവർ, എം.ഐ കമ്മ്യൂണിറ്റി, വൈറസ്​ ക്ലീനർ, ക്ലബ്​ ഫാക്​ടറി, വി മീറ്റ്​, ഹലോ തുടങ്ങിയവ അടക്കമാണ്​ ബ്ലോക്ക്​ ചെയ്​തിരിക്കുന്നത്​.

 

Loading...
COMMENTS