Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൽവാൻവാലിയിലെ ഇന്ത്യൻ...

ഗൽവാൻവാലിയിലെ ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല -വ്യോമസേന മേധാവി

text_fields
bookmark_border
RKS-Badauria
cancel

ന്യൂഡൽഹി: ഗൽവാൻവാലിയിലെ ഇന്ത്യൻ ജവാൻമാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന്​ വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയ. നമ്മുടെ സായുധസേന ഏതു സാഹചര്യം നേരിടാനും സജ്ജമായി ജാഗ്രതയോടെയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു​. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയിൽ നടന്ന സംയുക്ത ബിരുദ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തി​​െൻറ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള സേനയുടെ നിശ്ചയദാർഢ്യത്തിന്​ ഉദാഹരണമാണ്​ വീരമൃത്യു വരിച്ച സൈനികർ ഗൽവാൻവാലിയിൽ നടത്തിയ ധീരമായ പോരാട്ടം. നിയന്ത്രണ രേഖയിലെ പ്രശ്​നങ്ങൾ സമാധാനപൂർവം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബദൗരിയ പറഞ്ഞു. 

വ്യോമസേനയുടെ സന്നാഹങ്ങള്‍ വിലയിരുത്തുന്നതി​​െൻറ ഭാഗമായി അദ്ദേഹം ലഡാക്കിലെ ലേ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. 

ലഡാക്കിലെ ഗൽവാൻ താഴ്​വരയിൽ ജൂൺ 15ന്​ ചൈനീസ്​ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. 76 സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Forceair chief marshalmalayalam newsindia newsRKS Badauria
News Summary - Chinese action in Galwan Valley unacceptable: IAF chief Bhadauria -india news
Next Story