Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയും...

പ്രധാനമന്ത്രിയും രാഷ്​ട്രപതിയും ഉൾപ്പെടെ പ്രമുഖർ ചൈനീസ് കമ്പനിയുടെ​ നിരീക്ഷണത്തിൽ

text_fields
bookmark_border
പ്രധാനമന്ത്രിയും രാഷ്​ട്രപതിയും ഉൾപ്പെടെ പ്രമുഖർ ചൈനീസ് കമ്പനിയുടെ​ നിരീക്ഷണത്തിൽ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രിയും രാഷ്​ട്രപതിയും ഉൾപ്പെ​െട രാജ്യത്തെ 10000ത്തോളം പ്രമ​ുഖ വ്യക്തികളും സ്ഥാപനങ്ങളും ചൈനീസ്​ കമ്പനിയുടെ നിരീക്ഷണത്തിലെന്ന്​ വിവരം. ഇന്ത്യൻ എക്​സ്​പ്രസാണ്​ ഇക്കാര്യം റി​േപാർട്ട്​ ചെയ്​തത്​. ഷെൻഹായി ഡേറ്റ ഇൻഫർമേഷൻ ടെക്​നോളജി കമ്പനി ലിമിറ്റഡ്​ എന്ന സ്ഥാപനമാണ്​ പ്രമുഖ നേതാക്കളെ നിരീക്ഷിക്കുന്നതെന്നാണ്​ റിപ്പോർട്ട്​. ചൈനീസ്​ സേനയുമായും രഹസ്യാന്വേഷണ ഏജൻസികൾ, സുരക്ഷാ ഏജൻസികൾ എന്നിവയുമായും സഹകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണിതെന്നാണ്​ വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്​, മുൻപ്രധാന മന്ത്രി മൻമോഹൻ സിങ്​, കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, കുടുംബാംഗങ്ങൾ, കേന്ദ്ര മന്ത്രിമാരായ രാജ്​നാഥ്​ സിങ്​, രവിശങ്കർ പ്രസാദ്​, നിർമല സീതാരാമൻ, സ്​മൃതി ഇറാനി, പീയുഷ്​ ഗോയൽ, ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ, അഞ്ച്​ മുൻ പ്രധാനമന്ത്രിമാർ, ഏതാനും മുഖ്യമന്ത്രിമാർ, തുടങ്ങിയവരും നിരീക്ഷിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്​.

പ്രമുഖ രാഷ്​ട്രീയ നേതാക്കളെ​ കൂടാതെ മാധ്യമ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്​ധർ, ശാസ്​ത്രജ്​ഞർ, കായിക താരങ്ങൾ, മത നേതാക്കൾ, ആക്​ടിവിസ്​റ്റുകൾ, ഉദ്യോഗസ്ഥർ, സാമ്പത്തിക, അഴിമതി, ഭീകരവാദ, കള്ളക്കടത്ത്​, മയക്കുമരുന്ന്​, സ്വർണക്കള്ളക്കടത്ത്​, ആയുധക്കടത്ത്​ കേസിലെ പ്രതികൾ എന്നിവരും നിരീക്ഷണത്തിലു​ണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiChina watchingZhenhuabig data firm
Next Story