Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുണനിലവാരമില്ലാത്ത...

ഗുണനിലവാരമില്ലാത്ത പരിശോധന കിറ്റ്​​: പറഞ്ഞുതീർക്കാമെന്ന്​ ചൈന

text_fields
bookmark_border
ഗുണനിലവാരമില്ലാത്ത പരിശോധന കിറ്റ്​​: പറഞ്ഞുതീർക്കാമെന്ന്​ ചൈന
cancel

​ബെയ്​ജിങ്​: ഗുണനിലവാരമില്ലാത്ത കോവിഡ്​ പരിശോധന കിറ്റ്​​ ഇന്ത്യയിലേക്ക്​ കയറ്റുമതി ചെയ്​ത വിഷയം പരസ്​പര ം സംസാരിച്ച്​ പരിഹരിക്കാമെന്ന്​ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ്. വൻ വില ​ കൊടുത്ത്​ രണ്ട് ചൈ നീസ് സ്ഥാപനങ്ങളിൽനിന്ന് കേന്ദ്രസർക്കാർ വാങ്ങിയ അഞ്ച് ലക്ഷത്തോളം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക്​ ഗുണനിലവാരമ ില്ലെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ചൈനയുടെ പ്രതികരണം.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി​ന്റെ (ഐ.സി. എം.ആർ) പരിശോധനയിലാണ്​ കിറ്റുകൾക്ക്​ തകരാർ കണ്ടെത്തിയത്​. ഗ്വാങ്‌ഷോ വോണ്ട്ഫോ ബയോടെക്, സുഹായ് ലിവ്‌സൺ ഡയഗ്നോസ്റ്റിക്സ് എന്നിവരാണ്​ ഈ കിറ്റുകളുടെ നിർമാതാക്കൾ. പരിശോധന ഫലങ്ങളിൽ വലിയ വ്യത്യാസം പ്രകടമായതോടെ ഇവയുടെ ഉപയോഗം നിർത്തണമെന്ന് ഐ.സി.എം.ആർ തിങ്കളാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. 250 രൂപയിൽ താഴെ വിലയുള്ള കിറ്റുകൾ 600 രൂപക്കാണ്​ ഇന്ത്യ വാങ്ങിയത്​. ഇതിൽ കോടിക്കണക്കിന്​ രൂപയുടെ അഴിമതി നടന്നതായി രാഹുൽ ഗാന്ധി അടക്കമുള്ളവർ ആരോപിച്ചിരുന്നു.

പ്രശ്നം ശരിയായി പരിഹരിക്കുന്നതിന് ചൈനീസ് കമ്പനികളുമായുള്ള ആശയവിനിമയം ശക്തമാക്കണമെന്ന് ചൈന ചൊവ്വാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടു. കോവിഡ്​ ബാധ തുടങ്ങിയതുമുതൽ ഇന്ത്യയും ചൈനയും പരസ്പരം സഹകരിക്കുന്നുണ്ടെന്ന് ഗെങ് ഷുവാങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ അനുഭവം പങ്കിടാനും തങ്ങളുടെ കഴിവനുസരിച്ച്​ സഹായിക്കാനും ചൈന തയ്യാറാണെന്നും ഗെങ്​ പറഞ്ഞു.

ചൈനയുടെ നാഷണൽ മെഡിക്കൽ പ്രൊഡക്റ്റ്സ് അഡ്മിനിസ്ട്രേഷൻ (എൻ‌.എം‌.പി‌.എ) അംഗീകരിച്ച ദ്രുത പരിശോധന കിറ്റുകൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചതായും അവ ഐ.സി.എം.ആറി​ന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പരിശോധിച്ചതായും രണ്ട് കമ്പനികളും പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ്​ കിറ്റുകളുടെ പോരായ്​മകൾ ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിൽ നിന്ന്​ വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന്​ കയറ്റുമതിയിൽ സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കി. അത്തരം ഉപകരണങ്ങൾ സർക്കാർ അംഗീകാരമുള്ള കമ്പനികളിൽ നിന്ന് മാത്രം വാങ്ങണമെന്ന്​ എല്ലാ രാജ്യങ്ങളോടും ചൈന നിർദ്ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaIndia News​Covid 19#Covid19
News Summary - China urges India to resolve test kits issue
Next Story