ഇന്ത്യ ദുർബല രാജ്യമല്ലെന്ന് ചൈനക്ക് മനസ്സിലായി –രാജ്നാഥ്
text_fieldsലഖ്നോ: ഇന്ത്യ ദുർബല രാജ്യമല്ലെന്ന് ചൈനക്ക് മനസ്സിലായെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ശക്തമായ രാജ്യമായി മാറിയെന്നും രാജ്യാന്തരതലത്തിൽ ബഹുമാനം വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തികൾ പൂർണ സുരക്ഷിതമാണ്. രാജ്യത്തിെൻറ ശക്തി വർധിച്ചുവെന്നും ഇനിയും ദുർബലമായി തുടരില്ലെന്ന് ചൈനക്ക് ബോധ്യം വന്നിട്ടുണ്ടെന്നും ലഖ്നോവിൽ ഭാരതീയ ലോധി മഹാസഭ സംഘടിപ്പിച്ച പരിപാടിയിൽ രാജ്നാഥ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയക്കുന്ന പാകിസ്താൻ രാജ്യത്തെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും രണ്ടോ നാലോ തീവ്രവാദികളെ നമ്മുടെ സുരക്ഷ ഉദ്യോഗസ്ഥർ പ്രതിദിനം വധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
