Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ​ത്ത്​ പ​ട്രോ​ളി​ങ്​ പോ​യ​ൻ​റു​ക​ളി​ൽ ഇന്ത്യയെ തടഞ്ഞ്​ ചൈന
cancel
camera_alt

ചൈ​ന​യു​മാ​യു​ള്ള സം​ഘ​ർ​ഷം പു​ക​യു​ന്ന​തി​നി​ടെ, അ​തി​ർ​ത്തി ല​ക്ഷ്യ​മി​ട്ട്​ കോ​ൺ​വോ​യ്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ യു​ദ്ധ​സാ​മ​ഗ്രി​ക​ളു​മാ​യി നീ​ങ്ങു​ന്ന സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ. ശ​നി​യാ​ഴ്​​ച മ​ണാ​ലി-​ലേ ​ഹൈ​വേ​യി​ൽ​നി​ന്നു​ള്ള കാ​ഴ്​​ച - പി.​ടി.​െ​എ

Homechevron_rightNewschevron_rightIndiachevron_rightപ​ത്ത്​ പ​ട്രോ​ളി​ങ്​...

പ​ത്ത്​ പ​ട്രോ​ളി​ങ്​ പോ​യ​ൻ​റു​ക​ളി​ൽ ഇന്ത്യയെ തടഞ്ഞ്​ ചൈന

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ യ​ഥാ​ർ​ഥ നി​യ​​ന്ത്ര​ണ രേ​ഖ​യി​ൽ പ​ത്ത്​ പ​ട്രോ​ളി​ങ്​ പോ​യ​ൻ​റു​ക​ളി​ൽ നി​രീ​ക്ഷ​ണം​ ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന്​ ചൈ​ന ഇ​ന്ത്യ​യെ വി​ല​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്​​്. 9,10,11,12,12A,13, 14, 15, 17, 17A പോ​യ​ൻ​റു​ക​ളി​ലേ​ക്ക്​ ഇ​ന്ത്യ​ൻ സൈ​ന്യം പ​​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​താ​ണ്​ ചൈ​ന ത​ട​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ ദ ​ഹി​ന്ദു ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​​​ ​െച​യ്യു​ന്നു.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചെ​ങ്കു​ത്താ​യ മ​ല​നി​ര​ക​ളി​ൽ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി കൃ​ത്യ​മാ​യി വേ​ർ​തി​രി​ച്ചി​ട്ടി​ല്ല.യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്​​ഥാ​ന​ങ്ങ​ളാ​ണ്​ പ​​ട്രോ​ളി​ങ്​ പോ​യ​ൻ​റു​ക​ൾ എ​ന്ന​റി​യ​െ​പ്പ​ടു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും അ​തി​ർ​ത്തി മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​ള്ള അ​ട​യാ​ളം കൂ​ടി​യാ​ണ്​ പ​​ട്രോ​ളി​ങ്​ പോ​യ​ൻ​റു​ക​ൾ.

സൈ​നി​ക താ​വ​ള​ത്തി​ൽ​നി​ന്ന്​ പ​​ട്രോ​ളി​ങ്​ പോ​യ​ൻ​റു​ക​ൾ വ​രെ​യാ​ണ്​ സൈ​ന്യം പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ കി​ഴ​ക്ക്​ ഡെ​പ്​​സാ​ങ്ങി​ൽ​നി​ന്ന്​ തെ​ക്ക്​ പ​ങോ​ങ്​ ത​ടാ​കം വ​രെ​യു​ള്ള പ​ത്ത്​ പോ​യ​ൻ​റു​ക​ളി​ലേ​ക്ക്​ ഇ​ന്ത്യ​ക്ക്​ ക​ട​ക്കാ​നാ​വു​ന്നി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​​്​​.

ഇ​ക്കാ​ര്യം ഭാ​ഗി​ക​മാ​യി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ്യ​സ​ഭ​യി​ൽ സ​മ്മ​തി​ച്ചി​രു​ന്നു. ചൈ​ന​യു​ടെ പീ​പി​​ൾ​സ്​ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​വാ​ൻ കാ​ര​ണം ഇ​ന്ത്യ​യു​ടെ പ​ട്രോ​ളി​ങ്​ ത​ട​ഞ്ഞ​താ​ണെ​ന്ന്​ രാ​ജ്​​നാ​ഥ്​ സി​ങ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കാ​ര​ക്കോ​റം മു​ത​ൽ ചു​മാ​ർ വ​രെ 65 പ​ട്രോ​ളി​ങ്​ പോ​യ​ൻ​റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ​ല​തി​ലേ​ക്കും ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്​ പ്ര​വേ​ശി​ക്കാ​നാ​വാ​ത്ത സ്​​ഥി​തി​യാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinaLadakh
Next Story