Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനക്കും പാകിസ്​താനും...

ചൈനക്കും പാകിസ്​താനും ഇന്ത്യയേക്കാൾ ആണവായുധങ്ങളെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
nuclear-force-15-06-2020
cancel

ന്യൂഡൽഹി: ചൈനയും പാകിസ്​താനും ഇന്ത്യയേക്കാൾ ആണവായുധങ്ങൾ കൈവശം വെക്കുന്നതായി റിപ്പോർട്ട്​​. ‘ദി സ്​റ്റോക്​ഹോം ഇൻറർനാഷണൽ പീസ്​ റിസർച്ച്​ ഇൻസ്​റ്റിറ്റ്യൂട്ട് ​(എസ്​.ഐ.പി.ആർ.ഐ) പുറത്തിറക്കിയ ഇയർ ബുക്കിലാണ്​ ഇതു സംബന്ധിച്ച വിവരമുള്ളത്​. ചൈനയുടെ ശേഖരത്തിൽ 320 ആയുധങ്ങളും പാകിസ്​താനും ഇന്ത്യക്കും യഥാക്രമം160ഉം 150ഉം ആയുധങ്ങളുമാണുള്ളതെന്ന് ഇയർ ബുക്കിൽ പറയുന്നു. ഈ വർഷം ജനുവരി വരെയുള്ള കണക്കാണിത്​.

എസ്​.ഐ.പി.ആർ.ഐ കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കിലും ഈ മൂന്ന്​ രാജ്യങ്ങളിൽ ചൈന തന്നെയായിരുന്നു കൂടുതൽ ആണവായുധങ്ങൾ കൈവശം വെക്കുന്ന രാജ്യം. 2019ൽ ചൈനക്ക്​ 290ഉം പാകിസ്​താന്​ 150 മുതൽ 160 വരെയും ഇന്ത്യക്ക്​ 130 മുതൽ140 വരെയും ആണവായുധ ശേഖരമായിരുന്നു ഉണ്ടായിരുന്നത്​.

കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംബന്ധമായ തർക്കം സങ്കീർണമാവുകയും ഇരു രാജ്യങ്ങളും മേഖലയിലെ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയും ചെയ്യുന്ന വേളയിലാണ്​ എസ്​.ഐ.പി.ആർ.ഐ ആണവായുധ ശേഖരം സംബന്ധിച്ച കണ്ടെത്തൽ പുറത്തു വിടുന്നതെന്നത്​ ശ്രദ്ധേയമാണ്​.

ആണവായുധ ശേഖരത്തിൽ ചൈനആധുനികവത്​ക്കരണം കൊണ്ടുവരുന്നുണ്ടെന്നും കര, നാവിക അടിസ്ഥാനമായ മിസൈലുകളും ആണവായുധം വഹിക്കാൻ ശേഷിയുള്ള യുദ്ധ വിമാനങ്ങളും അവരു​ടെ ശേഖരത്തിലു​െണ്ടന്നും എസ്​.ഐ.പി.ആർ.ഐ വ്യക്തമാക്കുന്നു. ഇന്ത്യയും പാകിസ്​താനും പതിയെ ആണവശക്തിയുടെ വലിപ്പവും വ്യാപ്​തിയും വർധിപ്പിക്ക​ുന്നുണ്ടെന്നും ഇയർ ബുക്ക്​ പറയുന്നു.

ലോകത്തെ ആകെ ആണവായുധങ്ങളുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത്​ റഷ്യയും യ​ു.എസുമാണ്​. റഷ്യക്ക്​ 6,375ഉം യു.കെക്ക്​ 5,800ഉം ആണവായുധങ്ങളാണുള്ളത്​. ഈ വർഷം ജനുവരി വരെയുള്ള കണക്ക്​ പ്രകാരം യു.എസ്​, റഷ്യ, യു.കെ, ഫ്രാൻസ്​, ചൈന, ഇന്ത്യ, പാകിസ്​താൻ, ഇസ്രയേൽ, ഉത്തര കൊറിയ എന്നീ ഒമ്പത്​ ആണവരാജ്യങ്ങൾ ചേർന്ന്​ 13,400 ആണവായുധങ്ങളാണ്​ കൈവശം വെച്ചിരിക്കുന്നതെന്നും എസ്​.ഐ.പി.ആർ.ഐ അവരുടെ ഇയർ ബുക്കിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinanuclear weaponsmalayalam newsindia newsSIPRI
News Summary - China, Pak possess more nuclear weapons than India: Defence think tank SIPRI -india news
Next Story