Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവുഹാനിൽ ആഭ്യന്തര...

വുഹാനിൽ ആഭ്യന്തര വ്യോമഗതാഗതം സാധാരണനിലയിൽ

text_fields
bookmark_border
വുഹാനിൽ ആഭ്യന്തര വ്യോമഗതാഗതം സാധാരണനിലയിൽ
cancel

ബെയ്​ജിങ്​: ലോകരാജ്യങ്ങളൊന്നും കോവിഡിൽ നിന്നും ഇതുവരെ മുക്​തമായിട്ടില്ല. പക്ഷേ വൈറസിൻെറ പ്രഭവകേന്ദ്രമായ വുഹാനിൽ കാര്യങ്ങൾ സാധാരണനിലയിലേക്ക്​ എത്തുകയാണ്​. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച്​ വുഹാനിൽ ആഭ്യന്തര വ്യോമഗതാഗതം പഴയ നിലയിലായി.

വുഹാൻ വിമാനത്താവളത്തിൽ നിന്ന്​ 500 ആഭ്യന്തര വിമാന സർവീസുകളിലായി 64,700 പേരാണ് വെള്ളിയാഴ്​ച​ യാത്ര ചെയ്​തത്​. ഘട്ടംഘട്ടമായി അന്താരാഷ്​ട്ര വിമാന സർവീസുകൾ തുടങ്ങാനുള്ള ഒരുക്കത്തിലുമാണ്​ അധികൃതർ. ഇതിൻെറ ഭാഗമായി സോൾ, സിംഗപ്പൂർ, ക്വാലാലംപൂർ, ജക്കാർത്ത തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ്​ അധികൃതർ.

​ വുഹാനിലാണ്​ ലോകത്ത്​ കോവിഡ്​ പൊട്ടിപുറപ്പെട്ടത്​​. തുടർന്ന്​ പ്രവിശ്യയിൽ ചൈന കർശന ലോക്​ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഏപ്രിലിലാണ്​ ലോക്​ഡൗൺ ഇളവുകൾ വുഹാനിൽ പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wuhan​Covid 19Domestic air travel
News Summary - China coronavirus: Domestic air travel returns to pre-pandemic levels in Wuhan
Next Story