ഏത് ഭീഷണിയും നേരിടാന്‍ തയാര്‍ -എയര്‍ ചീഫ് മാര്‍ഷല്‍
text_fieldsആര്‍.കെ.എസ് ഭദൗരിയ വാര്‍ത്താ സമ്മേളനത്തില്‍
ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുടെ ഭാഗത്തുനിന്നുള്ള ഏത് ഭീഷണിയും നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന തയാറാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ഭദൗരിയ. തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും ശക്തമായ വിന്യാസം നടത്തിയിട്ടുണ്ടെന്നും വ്യോമസേനാ ദിനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ചൈനയേക്കാള്‍ മികച്ചതാണെന്നും എന്നാല്‍, എതിരാളിയെ കുറച്ചുകാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തെങ്കിലും സാഹചര്യമുണ്ടായാല്‍ വടക്ക്, പടിഞ്ഞാറ് എന്നീ ഇരു മുന്നണികളിലും യുദ്ധം നേരിടാന്‍ വ്യോമനസേന തയാറാണ്. റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

