Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരുണാചലിലെ ആറു സ്​ഥലങ്ങളുടെ പേര്​ മാറ്റിയതായി ചൈന

text_fields
bookmark_border
അരുണാചലിലെ ആറു സ്​ഥലങ്ങളുടെ പേര്​ മാറ്റിയതായി ചൈന
cancel
camera_alt???????? ??????????? ???????? ???????? ????????? ??????? ??????

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ േപര് ചൈന ഏകപക്ഷീയമായി മാറ്റി. ചൈനീസ് ഭാഷയിലുള്ള പേരുകളാക്കിയാണ് മാറ്റിയതെന്ന് ബീജിങ്ങ് അറിയിച്ചു.  ചൈനയുടെ താത്പര്യങ്ങൾക്കെതിരായി വടക്കു കിഴക്കൻ അരുണാചൽ പ്രദേശിൽ 14ാം ദലൈലാമ ഇൗ മാസമാദ്യം സന്ദർശിച്ചതിന് പകരം വീട്ടാനാണ് ചൈനയുടെ നടപടി.

ഇന്ത്യയുമായി തർക്കത്തിലുള്ള അതിർത്തി സംസ്ഥാനമാണ് അരുണാചൽ എന്നാണ് ചൈന പറയുന്നത്. സ്വയം ഭരണാവകാശമുള്ള ടിബറ്റൻ മേഖലയുമായി ചേർന്ന് നിൽക്കുന്ന തെക്കൻ ടിബറ്റിെൻറ ഭഗമാണെന്നും ചൈന അവകാശെപ്പടുന്നു.

ചൈനയുടെ ഒൗദ്യോഗിക മാപ്പിൽ സംസ്ഥാനം തെക്കൻ ടിബറ്റിെൻറ ഭാഗമാണ്. മേഖലയുടെ പരമാധികാരത്തെ കുറിച്ച് ഇന്ത്യയെ ബോധ്യെപ്പടുത്തുന്നതിനാണ് സ്ഥലങ്ങളുടെ പേര് മാറ്റിയതെന്ന് ചൈനീസ് മാധ്യമങ്ങൾ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - China Announces 'Standardised' Names For 6 Places in Arunachal Pradesh
Next Story