Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെജ്രിവാളിന് നേരെ മുളകുപൊടി എറിഞ്ഞു; പ്രതി പിടിയിൽ VIDEO

text_fields
bookmark_border
കെജ്രിവാളിന് നേരെ മുളകുപൊടി എറിഞ്ഞു; പ്രതി പിടിയിൽ VIDEO
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ യുവാവ് മുളകുപൊടി എറിഞ്ഞു. സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് നടന്ന സംഭവത്തിൽ അനിൽ കുമാർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കെജ്രിവാൾ ഉച്ചഭക്ഷണത്തിന് പോകവെ മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ചേംബറിന് മുന്നിൽവെച്ചായിരുന്നു മുളകുപൊടി കൊണ്ടുള്ള ആക്രമണം. സംഭവത്തിന്‍റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രതി അനിൽകുമാർ

കെജ്രിവാളിന്‍റെ സമീപമെത്തിയ അനിൽ കുമാർ തന്‍റെ ആവശ്യം വിവരിക്കുന്ന പേപ്പർ കൈമാറുകയും കാൽതൊട്ടു വന്ദിക്കാനെന്ന വ്യാജേന കുനിയുകയും ചെയ്തു. ഈ സമയത്ത് കൈയ്യിലെടുത്ത മുളകുപൊടി നിവർന്ന ശേഷം കെജ് രിവാളിനെ മുഖത്തേക്ക് എറിയുകയായിരുന്നു. ഉടൻ തന്നെ കെജ്രിവാൾ മുഖം തിരിച്ചു.

മുഖ്യമന്ത്രി നേരെ നടന്ന ആക്രമണം ഡൽഹി പൊലീസിന്‍റെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നുംഡൽഹിയിൽ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്നും ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു.

മുമ്പ് കെജ്രിവാളിനെതിരെ മഷിയെറിയലും മുഖത്തടിക്കലുമടക്കം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chilli Powder Thrown At Arvind Kejriwal Near His Office- india news
Next Story