പരിചരണമാവശ്യമുള്ള കുട്ടികളുടെ കണക്ക് എടുക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പരിചരണവും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സ്ഥിതിവിവരക്കണക്ക് തയാറാക്കാനും മാസംതോറും വിവരം പുതുക്കാനും സുപ്രീംകോടതി സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി. ഇൗ വിവരത്തിെൻറ സ്വകാര്യത സൂക്ഷിക്കണമെന്നും ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വിധിയിൽ വ്യക്തമാക്കി.
അനാഥശാലകളിലുള്ള കുട്ടികളുടെ സ്ഥിതിവിവരം സംസ്ഥാന സർക്കാറുകൾ സൂക്ഷിക്കണമെന്ന് സുപ്രീംേകാടതി വിധിച്ചു. അനാഥശാലകളും ബാലമന്ദിരങ്ങളുമടക്കമുള്ള മുഴുവൻ ബാലക്ഷേമ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ ഇൗ വർഷാവസാനേത്താടെ പൂർത്തിയാക്കണം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ജൂലൈ 31നകം പരിശോധന സമിതികളുണ്ടാക്കണം.
ഇൗ പരിശോധനസമിതി സ്ഥാപനങ്ങൾ സന്ദർശിച്ച് അവരുടെ ജീവിതവസ്ഥയുടെ റിപ്പോർട്ട് തയാറാക്കണം. ഇൗ വർഷം ഡിസംബർ 31നകം സംസ്ഥാന സർക്കാറുകൾക്ക് സമിതി റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരം സ്ഥാപനങ്ങൾ ഒാരോ കുട്ടിക്കും പ്രത്യേക പരിരക്ഷാ പദ്ധതി തയാറാക്കണം. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനുകളിലെ ഒഴിവും ഇൗ വർഷാവസാനം നികത്തണം.
കേന്ദ്രത്തിെൻറ വൈദഗ്ധ്യ വികസന കോഴ്സുകളിലും തൊഴിൽ പരിശീലനത്തിലും ഇത്തരം കുട്ടികളുടെ പുനരധിവാസം കൂടി മനസ്സിൽ കാണണം. ഇൗ വിഷയത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമീഷനും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനുകളും ചേർന്ന് സോഷ്യൽ ഒാഡിറ്റ് നടത്തുന്നത് നന്നായിരിക്കുമെന്നും സുപ്രീംകോടതി
ഉപദേശിച്ചു.
തമിഴ്നാട്ടിലെ മഹാബലിപുരത്ത് സർക്കാറും സന്നദ്ധ സംഘടനകളും നടത്തുന്ന അനാഥശാലകളിൽ കുട്ടികൾ ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് 2007ൽ വന്ന പത്ര റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതി വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
