Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഭിചാരത്തിനിടെ രണ്ടു...

ആഭിചാരത്തിനിടെ രണ്ടു കുട്ടികൾ മരിച്ചു; രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ആഭിചാരത്തിനിടെ രണ്ടു കുട്ടികൾ മരിച്ചു; രണ്ടുപേർക്ക്​ പരിക്ക്​
cancel

മാ​ൾ​ഡ: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​നി​ടെ ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു; ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്ക്. ഗ​ജോ​ൾ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ഠം​താ​ലി ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ​യാ​ണ്​ സം​ഭ​വ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മ​രി​ച്ച ര​ണ്ട്​ ആ​ൺ​കു​ട്ടി​ക​ൾ ഏ​ഴും അ​ഞ്ചും വ​യ​സ്സു​ള്ള​വ​രാ​ണ്.


ഇ​വ​രു​ടെ ആ​റും മൂ​ന്നും വ​യ​സ്സു​ള്ള സ​ഹോ​ദ​രി​മാ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മാ​ൾ​ഡ മെ​ഡി​ക്ക​ൽ​ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളെ​യാ​ണ്​ ദു​​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച​ത്. സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്താ​യി​രു​ന്നു ആ​ഭി​ചാ​ര​ക്രി​യ​ക​ൾ. കാ​ട്ടി​ൽ ക​ളി​ക്കാ​ൻ പോ​യ നാ​ല്​ ആ​ൺ​കു​ട്ടി​ക​ളെ​യും ര​ണ്ടു​​ ​പെ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ്​ ഇ​തി​ന്​ ഉ​പ​യോ​ഗി​ച്ച​ത്. തൃ​ണ​മൂ​ൽ എം.​എ​ൽ.​എ ദി​പാ​ലി ബി​ശ്വാ​സ്​ സ്​​ഥ​ല​ത്തെ​ത്തി കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ്​ മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​പ​ക​രം കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ൾ ദു​ർ​മ​​ന്ത്ര​വാ​ദി​ക​ളെ ഏ​ൽ​പി​ക്കു​ക​യാ​ണ​ത്രേ​ ഇ​വി​ടെ പ​തി​വ്. സ്​​ഥ​ല​ത്തേ​ക്ക്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​യ​ച്ച​താ​യി എം.​എ​ൽ.​എ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ണ​കാ​ര​ണം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും കു​ട്ടി​ക​ൾ കാ​ട്ടി​ൽ​നി​ന്ന്​ വി​ഷ​ക്കാ​യ ക​ഴി​ച്ചെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും​ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black magicindia news
News Summary - children death black magic-india news
Next Story