മാങ്ങ തിന്നാൽ പ്രസവിക്കാത്തവർ പ്രസവിക്കുമെന്ന്; ഭിഡെ ഗുരുജിക്ക് നോട്ടീസ്
text_fieldsമുംബൈ: തെൻറ പറമ്പിലെ മാങ്ങ തിന്ന് അതുവരെ പ്രസവിക്കാത്ത സ്ത്രീകൾ ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന് അവകാശപ്പെട്ട മഹാരാഷ്ട്രയിലെ വിവാദ ‘ഗുരുജി’ സമ്പാജി ഭിഡെക്ക് നോട്ടീസ്. സാമൂഹികപ്രവർത്തകൻ നൽകിയ പരാതിയിൽ നാസിക് നഗരസഭയാണ് നോട്ടീസയച്ചത്. വാദം തെളിയിക്കാനും അത്തരത്തിൽ കുട്ടികളുണ്ടായ ദമ്പതികളുടെ മേൽവിലാസം നൽകാനും ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ 10ന് റായിഗഢിൽ പൊതുപരിപാടിയിൽ സംസാരിക്കേയാണ് സമ്പാജി ഭിഡെയുടെ അവകാശവാദം.
ഇതുവരെ തെൻറ അമ്മ മാത്രം അറിഞ്ഞ രഹസ്യമായിരുന്നുവെന്ന് പറഞ്ഞായിരുന്നു വെളിപ്പെടുത്തൽ. 180 ദമ്പതികളാണ് കുട്ടികളുണ്ടാകാൻ ചികിത്സക്ക് വന്നതെന്നും അവർക്ക് മാങ്ങയാണ് നൽകിയതെന്നും അവരിൽ 150 പേർ പ്രസവിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തൽ. ശിവ് പ്രതിഷ്താൻ ഹിന്ദുസ്ഥാൻ സംഘടനയുടെ അധ്യക്ഷനാണ് ഭിഡെ. ഭിമ-കൊരെഗാവ് ദളിത്-സവർണ സംഘർഷത്തിന് പിന്നിലെ മുഖ്യ ആസൂത്രകനാണെന്ന പരാതി നേരിടുന്നു. എന്നാൽ, ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
