യു.പിയിൽ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥക്ക് നേരെ വിദ്യാര്‍ഥികളുടെ കൈയേറ്റം
text_fieldsറായ്ബറേലി: ഉത്തർപ്രദേശിൽ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥക്ക് നേരെ വിദ്യാര്‍ഥികളുടെ കൈയേറ്റം. റായ്ബറേലി ജില്ലയില െ ഗാന്ധി സേവാ നികേതൻ ആശ്രമത്തിലെ മമത ദുബെ എന്ന വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥയെ ആണ് വിദ്യാർഥികൾ ആക്രമിച്ചത്. മമതയ െ കൈയേറ്റം ചെയ്യുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആശ്രമം മാനേജ്മെൻറിെൻറ നിർദേശപ ്രകാരമാണ് വിദ്യാർഥികൾ തന്നെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതെന്ന് ഉദ്യോഗസ്ഥ ആരോപിച്ചു.
‘‘ഞാൻ ഗാന്ധി സേവ നികേതൻ ആശ്രമത്തിൽ ജോലി ചെയ്യുന്നു. സ്ഥാപനത്തിെൻറ മാനേജർ എന്നെ മർദ്ദിക്കാനും അധിക്ഷേപിക്കാനും വിദ്യാർഥികളെ പ്രകോപിപ്പിച്ചു. അവര്‍ എന്നെ കസേരയെടുത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകാനെത്തിയതാണ് ഞാൻ’’ -മമത ദുബെ പറഞ്ഞു. ആശ്രമത്തിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ആക്രമണ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആശ്രമത്തിലെ മാനേജ്മെൻറ് കുറച്ചു കാലമായി തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് മമത പറഞ്ഞു. രണ്ട് ദിവസം വിദ്യാർഥികളില്‍ ചിലർ തന്നെ ശുചിമുറിക്കകത്തിട്ട് വാതിലടച്ചിരുന്നു. അധികാരികളോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ കുട്ടികൾക്ക് ഇഷ്ടമുള്ളത് അവര്‍ ചെയ്യുമെന്നാണ് മറുപടി നല്‍കിയത്. ഇതിന് രണ്ട് ദിവസത്തിന് ശേഷം താൻ ആശ്രമത്തില്‍ ചെന്നപ്പോഴാണ് കുട്ടികള്‍ കൂട്ടംചേര്‍ന്ന് മർദ്ദിച്ചതെന്നും മമത പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#WATCH A child welfare official, Mamata Dubey, was thrashed by students at Gandhi Sewa Niketan in Raebareli, yesterday. pic.twitter.com/ZCBGJeZ8Z3
— ANI UP (@ANINewsUP) November 12, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
