കുട്ടിക്കടത്ത്: 964 കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് ബാലാവകാശ കമീഷൻ; ‘പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ അശ്ലീല നൃത്തമവതരിപ്പിക്കാൻ നിർബന്ധിച്ചെന്ന് പരാതി’
text_fieldsന്യൂഡൽഹി: കുട്ടിക്കടത്ത് തടയാൻ പ്രത്യേക സെൽ രൂപവത്കരിച്ചതിന് പിന്നാലെ 964 കുട്ടികളെ രക്ഷപ്പെടുത്താനായെന്ന് ദേശീയ ബാലാവകാശ കമീഷൻ. കമീഷന്റെ ആന്റി-ചൈൽഡ് ട്രാഫിക്കിങ് സെല്ലിന്റെ നേതൃത്വത്തിൽ രാജ്യത്ത് വിവിധയിടങ്ങളിലായി നടത്തിയ ഇടപെടലുകളാണ് കുട്ടികളുടെ മോചനത്തിന് വഴിവെച്ചത്.
ബിഹാറിലെ സരൺ ജില്ലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ അശ്ലീല നൃത്തമവതരിപ്പിക്കാൻ നിർബന്ധിക്കുന്നതായുള്ള പരാതിയെതുടർന്ന് നടത്തിയ പരിശോധനയിൽ 17 കുട്ടികളെ രക്ഷപ്പെടുത്തിയതായും കമീഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ കണക്കുകൾ പുറത്തുവരുന്നതിനിടെയാണ് കമീഷന്റെ വാർത്താക്കുറിപ്പ്. കുട്ടിക്കടത്ത് തടയുന്നതിൽ ബന്ധപ്പെട്ട കമീഷനുകൾക്ക് കാര്യമായ ഇടപെടാനായിട്ടില്ലെന്നായിരുന്നു വിമർശനം.
2020 മുതല്‍ ഏകദേശം 36,000 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിയില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ കടത്തുന്ന കേസുകളില്‍ തീര്പ്പുകൽപിക്കാത്ത വിചാരണകളുടെ സ്ഥിതി അറിയിക്കാന്‍ രാജ്യത്തുടനീളമുള്ള ഹൈകോടതികള്‍ക്ക് സുപ്രീംകോടതി നിർദേശം നല്‍കിയിരുന്നു. കുട്ടിക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

