Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദളിത്​ കുഞ്ഞുങ്ങൾ...

ദളിത്​ കുഞ്ഞുങ്ങൾ മർദ്ദിക്കപ്പെടുന്ന ദൃശ്യങ്ങൾ: രാഹുലിന്​ മഹാരാഷ്​ട്ര ബാലാവകാശ കമിഷൻ നോട്ടീസ്​

text_fields
bookmark_border
ദളിത്​ കുഞ്ഞുങ്ങൾ മർദ്ദിക്കപ്പെടുന്ന ദൃശ്യങ്ങൾ: രാഹുലിന്​ മഹാരാഷ്​ട്ര ബാലാവകാശ കമിഷൻ നോട്ടീസ്​
cancel

മുംബൈ: ഉന്നത ജാതിക്കാരനായ കർഷകന്‍റെ കുളത്തിൽ നീന്തിയതിന്​ രണ്ട്​ ദളിത്​ ബാലന്മാർ മർദ്ദിക്കപ്പെടുന്ന വൈറലായ വീഡിയൊ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ മഹാരാഷ്​ട്ര ബാലാവകാശ കമിഷന്‍റെ നോട്ടീസ്​. രാഹുലിന്​ പുറമെ ട്വിറ്ററിനും നോട്ടീസ്​ അയച്ചിട്ടുണ്ട്​.

പീഡനത്തിന്​ ഇരയാകുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയും വിധം വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന നിയമം ലംഘിച്ചെന്ന്​ ആരോപിച്ച്​ മുംബൈ നിവാസി അമൊൽ ജാദവ്​ നൽകിയ പരാതിയിലാണ്​ നോട്ടീസ്​. പോക്​സൊ, ജുവലൈൻ നിയമങ്ങൾ പ്രകാരം എന്തുകൊണ്ട്​ കേസെടുത്തു കൂടെന്ന്​ പത്ത്​ ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടതായി കമിഷൻ അധ്യക്ഷൻ പ്രവിൺ ഗുഗെ പറഞ്ഞു.

എന്നാൽ, രാഹുൽ ഗാന്ധിക്കല്ല; കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിൽ വീഴ്​ച്ചവരുത്തിയ മുഖ്യമന്ത്രിക്കാണ്​ കമിഷൻ നോട്ടീസ്​ അയക്കണ്ടതെന്ന്​ മുംബൈ കോൺഗ്രസ്​ അധ്യക്ഷൻ സഞജയ്​ നിരുപം പ്രതികരിച്ചു. പിന്നാക്കകാരായ കുഞ്ഞുങ്ങളുടെ അവസ്​ത തുറന്നുകാട്ടുകയാണ്​ രാഹുൽ ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsChid right CommissionRahul Gandhi
News Summary - Child Right Commission Notice to Rahul - India News
Next Story