Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികളുടെ...

കുട്ടികളുടെ സുരക്ഷക്കായി വിമാനങ്ങളിൽ പ്ര​ത്യേ​ക സീ​റ്റ് ബെ​ല്‍റ്റു​കൾ നടപ്പാക്കണമെന്ന്​ ഡി.ജി.സി.എ

text_fields
bookmark_border
കുട്ടികളുടെ സുരക്ഷക്കായി വിമാനങ്ങളിൽ പ്ര​ത്യേ​ക സീ​റ്റ് ബെ​ല്‍റ്റു​കൾ നടപ്പാക്കണമെന്ന്​ ഡി.ജി.സി.എ
cancel

ന്യൂ​ഡ​ല്‍ഹി: യാ​ത്ര​ക​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വി​മാ​ന​ങ്ങ​ളി​ൽ ചൈ​ൽ​ഡ്​ റി​സ്റ്റ്‌​റേ​ന്‍റ്​ സി​സ്റ്റം (സി.​ആ​ര്‍.​എ​സ്) ന​ട​പ്പാ​ക്കാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി.​ജി.​സി.​എ) നി​ര്‍ദേ​ശം ന​ല്‍കി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ സീ​റ്റ് ബെ​ല്‍റ്റി​ന​പ്പു​റ​ത്തു​ള്ള പ്ര​ത്യേ​ക രൂ​പ​ക​ല്‍പ​ന ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളും സീ​റ്റ് ബെ​ല്‍റ്റു​ക​ളും ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ്​ സി.​ആ​ർ.​എ​സ് എ​ന്ന് ഡി.​ജി.​സി.​എ​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​പ​ക​ട​ഘ​ട്ട​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ ര​ക്ഷി​താ​വി​ന് ക​ഴി​യി​ല്ല. അ​വ​ർ​ക്ക്​ അ​പ​ക​ട​ത്തി​ല്‍നി​ന്ന്​ അ​തി​ജീ​വി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന​പ​ര​വും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 2020 ആ​ഗ​സ്റ്റി​ൽ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ രൂ​പ​വ​ത്ക​രി​ച്ച സ​ബ് ക​മ്മി​റ്റി വി​മാ​ന​ങ്ങ​ളി​ൽ സി.​ആ​ര്‍.​എ​സ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ഡി.​ജി.​സി.​ഐ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ ഡി.​ജി.​സി.​എ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വി​മാ​ന​ങ്ങ​ളു​ടെ മോ​ഡ​ൽ, സീ​രീ​സ്, സീ​റ്റു​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം, വി​മാ​നം ഇ​റ​ങ്ങു​മ്പോ​ഴും പു​റ​പ്പെ​ടു​മ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന ചൈ​ൽ​ഡ്​ റി​സ്റ്റ്‌​റേ​ന്‍റ്​ സി​സ്റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ച്​ വെ​ബ്‌​സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡി.​ജി.​സി.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crsChild Restraint System
News Summary - Child Restraint System needed in flights
Next Story