ബാലികയെ ബലാത്സംഗം ചെയ്ത 14കാരന് തടവ്
text_fieldsഭോപാൽ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 14 കാരനെ കുട്ടികളുടെ കോടതി രണ്ടുവർഷെത്ത തടവിന് ശിക്ഷിച്ചു. മധ്യപ്രദേശിലെ ഉൈജ്ജനിയിലാണ് സംഭവം. പൊലീസും കോടതിയും ചേർന്ന് നടത്തിയ അതിവേഗ നടപടികളിലൂടെ കുറ്റകൃത്യം നടന്ന് ഒരാഴ്ച പിന്നിടും മുമ്പാണ് ശിക്ഷ വിധിച്ചത്.
ആഗസ്റ്റ് 15നാണ് സംഭവം. കേസെടുത്ത പൊലീസ് അന്വേഷണം പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ 10.45ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് ഏഴ് മണിക്കൂർ നീണ്ടുനിന്ന തുടർച്ചയായ വിചാരണക്കൊടുവിൽ വൈകുന്നേരം ആറുമണിക്കാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജഡ്ജി തൃപ്തി പാണ്ഡെ ശിക്ഷ വിധിച്ചത്. പോക്സോ നിയമമനുസരിച്ച് ഇത്ര വേഗത്തിൽ കേസന്വേഷണം പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിതെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. ദീേപന്ദ്ര മാലു പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
