Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലാമതും പെൺകുട്ടി;...

നാലാമതും പെൺകുട്ടി; പിതാവും മുത്തശ്ശിയും ചേർന്ന്​ കൊലപ്പെടുത്തി 

text_fields
bookmark_border
നാലാമതും പെൺകുട്ടി; പിതാവും മുത്തശ്ശിയും ചേർന്ന്​ കൊലപ്പെടുത്തി 
cancel

ചെ​ന്നൈ: നാ​ലാ​മ​തും പെ​ൺ​കു​ട്ടി ജ​നി​ച്ച​തി​നെ തു​ട​ർ​ന്ന്​ പി​താ​വും മു​ത്ത​ശ്ശി​യും ചേ​ർ​ന്ന്​ കൊ​ല​പ്പെ​ടു​ത്തി. മ​ധു​ര​ക്ക്​ സ​മീ​പ​മാ​ണ്​ സം​ഭ​വം. നാ​ലു​ദി​വ​സം പ്രാ​യ​മു​​ള്ള കു​ഞ്ഞി​നെ കൊ​ന്ന കേ​സി​ൽ പി​താ​വും മു​ത്ത​ശ്ശി​യും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്.

മ​ധു​ര ചോ​ഴ​വ​ന്താ​ൻ ത​വ​മ​ണി- ചി​ത്ര ദ​മ്പ​തി​ക​ൾ​ക്ക്​ ജ​നി​ച്ച പെ​ൺ​കു​ഞ്ഞാ​ണ്​ ഞാ​യ​റാ​ഴ്​​ച ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​സു​ഖം മൂ​ലം മ​രി​ച്ച​താ​യാ​ണ്​ സ​മീ​പ​വാ​സി​ക​ളോ​ട്​ പ​റ​ഞ്ഞ​ത്. കു​ഞ്ഞി​​െൻറ മാ​താ​വ്​ വീ​ട്ടി​ലി​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്​ ത​വ​മ​ണി​യും (35)  മാ​താ​വ്​ പാ​ണ്ടി​യ​മ്മാ​ളും (60) ചേ​ർ​ന്ന്​ ക​ള്ളി​ച്ചെ​ടി​യു​ടെ പാ​ൽ​ന​ൽ​കി കു​ഞ്ഞി​നെ കൊ​ന്ന​ത്.

മൃ​ത​ദേ​ഹം വൈ​ഗൈ പു​ഴ​യോ​ര​ത്ത്​ ര​ഹ​സ്യ​മാ​യി സം​സ്​​ക​രി​ച്ചു. കു​ടും​ബ​ത്തി​ൽ ക​ടു​ത്ത ദാ​രി​ദ്ര്യം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ലാ​മ​തും പെ​ൺ​കു​ഞ്ഞ്​ ജ​നി​ച്ച​താ​ണ്​ കൃ​ത്യം ന​ട​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന്​ ത​വ​മ​ണി പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaimalayalam newsindia news
News Summary - child murder
Next Story