പുണെയിൽ ഭിക്ഷാടന തട്ടിപ്പ്; കുട്ടിയുടെ കൈയിൽ വ്യാജ മുറിവുണ്ടാക്കിയയാളെ പിടികൂടി
text_fieldsകുട്ടികളെ ഭിക്ഷാടനത്തിന് വേണ്ടി മാഫിയകൾ ഉപയോഗിക്കുന്ന സംഭവങ്ങൾ രാജ്യത്ത് ഒരുപാട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ കുട്ടികളെ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണെങ്കിലും അത് നിർബാധം തുടരുകയാണ്. അത്തരത്തിലൊരു സംഭവത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. വ്യാജ മുറിവുകളുണ്ടാക്കി കുട്ടിയെ കൊണ്ട് ഭിക്ഷയെടുപ്പിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
പുണെയിൽ നിന്നുള്ളതാണ് വിഡിയോ. കൈയിൽ വലിയ പൊള്ളലുകളുള്ള കുട്ടി സഹായം അഭ്യർഥിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ, പ്രദേശത്തെ ആളുകൾ നടത്തിയ വിശദപരിശോധനയിൽ കുട്ടിയുടെ കൈയിലെ പൊള്ളലുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
മെഴുക് ഉപയോഗിച്ചാണ് ഇത്തരത്തിൽ വ്യാജ പൊള്ളലുകൾ സൃഷ്ടിച്ചിരിക്കുന്നത്. കുട്ടിക്കൊപ്പം മറ്റൊരാളും പ്രദേശത്ത് ഉണ്ടായിരുന്നു. കൈയിലെ മുറിവുകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ കുട്ടി കരയാൻ ആരംഭിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് കുട്ടിക്കൊപ്പം ഉണ്ടായിരുന്നയാൾ എത്തുകയും ഇയാൾക്ക് താക്കീത് നൽകിയ ഇരുവരേയും ആൾക്കൂട്ടം വിട്ടയക്കുകയും ചെയ്യുന്നതും വിഡിയോയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

