വീട്ടുവേലക്കാരിയെ പീഡിപ്പിച്ച അഭിഭാഷകരായ പിതാവും മകനും അറസ്റ്റിൽ
text_fieldsഹൈദരാബാദ്: വീട്ടുജോലിക്ക് നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അഭിഭാഷകരായ പിതാവും മകനും അറസ്റ്റിൽ. ഹൈദരാബാദ് നഗരത്തിലെ ചൈതന്യപുരി ഏരിയയിൽ ഗ്രീൻ ഹിൽ കോളനിയിലെ അപ്പാർട്ട്മെൻറിൽ വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയാണ്തുടർച്ചയായി പീഡനത്തിനിരയായത്. പതിനാറു വയസിൽ താഴെയുള്ള പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേസിൽ അഭിഭാഷകനായ സുധാകർ റെഢ്ഡി(60), ഇയാളുടെ മകനും അഭിഭാഷകനുമായ ഭരത് കുമാർ റെഢ്ഡി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യം, ലൈംഗിക അതിക്രമം, ബലാത്സംഗം, ബാലവേല തുടങ്ങിയ കുറ്റങ്ങൾ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
ആറു മാസങ്ങൾക്ക് മുമ്പാണ് സുധാകര റെഢ്ഡിയുടെ കുടുംബം സൂരയാപേട്ടിൽ നിന്നും പെൺകുട്ടിയെ വീട്ടുവേലക്കായി കൊണ്ടുവന്നത്. പെൺകുട്ടിയെ നിരന്തരം മർദിച്ചിരുന്നതായും ഫോൺ ഉപയോഗിക്കാനോ കുടുംബവുമായി ബന്ധപ്പെടാനോ സമ്മതിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.
സുധാരക റെഢ്ഡിയുടെ ഭാര്യയും മകളും ഇതേ അപ്പാർട്ട്മെൻറിലാണ് കഴിയുന്നത്.
