ചീഫ് സെക്രട്ടറിയെ മർദിച്ച കേസ്: എ.എ.പി എം.എൽ.എ പ്രകാശ് ജാർവാലിന് ജാമ്യം
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വസതിയില്‍ വെച്ച് ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ എ.എ.പി എം.എല്‍.എ പ്രകാശ് ജാര്‍വലിന് ജാമ്യം. 50,000 രൂപ പിഴയിൽ ഡൽഹി ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 20 ന് കെജ്രിവാളിെൻറ വസതിയി വിളിച്ച് ചേര്‍ത്ത യോഗത്തിനിടെയായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റത്. അൻഷു പ്രകാശിെൻറ പരാതിയിൽ എ.എ.പി എം.എൽ.എമാരായ അമാനത്തുള്ള ഖാൻ, പ്രകാശ് ജാർവൽ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഡൽഹി കോടതി ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നീട് ഇവരുടെ കസ്റ്റഡി 14 ദിവത്തേക്കു കൂടി നീട്ടുകയായിരുന്നു.
പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടെയായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകശിനെതിരെ കൈയേറ്റമുണ്ടായത്.
