തീരനിയമം ലംഘിച്ച കെട്ടിടങ്ങൾ: ചീഫ് സെക്രട്ടറി ആറാഴ്ചക്കകം മറുപടി നൽകണം
text_fieldsന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിട ങ്ങളുടെയും പട്ടിക തയാറാക്കണമെന്ന ആവശ്യത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് ചീ ഫ് സെക്രട്ടറി മറുപടി നൽകണമെന്ന് സുപ്രീംകോടതി. വിഷയം അതിഗൗരവം ഉള്ളതാണെന്നും ആറാഴ്ചക്കകം മറുപടി നല്‍കണമെന്നും മരട് കേസിൽ വിധിപറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
മരടിലെ കോടതി നടപടികളുമായി ബന്ധപ്പെട്ട് കേരളത്തിൽ തീരനിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടിക നൽകണമെന്ന് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. പട്ടിക കൈമാറുന്നില്ലെന്ന് കാണിച്ച് മേജര്‍ രവി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി. മരടിലെ സ്വന്തം ഫ്ലാറ്റ് പൊളിച്ചതിനെ തുടർന്ന് ഇത്തരത്തിലുള്ള മറ്റു ഫ്ലാറ്റുകൾക്കെതിരെ മേജർ രവി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
