Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ ജീവനക്കാർ​ പാൻമസാല ഉപയോഗിക്കുന്നതിന്​ യു.പിയിൽ വിലക്ക്​

text_fields
bookmark_border
സർക്കാർ ജീവനക്കാർ​ പാൻമസാല ഉപയോഗിക്കുന്നതിന്​ യു.പിയിൽ വിലക്ക്​
cancel

ലഖ്​നോ: ജോലി സമയത്ത്​ സർക്കാർ ജീവനക്കാർ  പാൻമസാല ഉപയോഗിക്കുന്നത്​ നിരോധിച്ച്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ ഉത്തരവ്​. സ്​കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും പാൻ മസാല നിരോധിച്ചിട്ടുണ്ട്​.  മുഖ്യമന്ത്രിയുടെ ഒാഫിസ്​ സ്ഥിതിചെയ്യുന്ന സെക്ര​േട്ടറിയറ്റ്​ അനക്​സിൽ  ആദിത്യനാഥ്​ നടത്തിയ സന്ദർശനത്തിൽ  ഒാഫിസുകളിലെ ഭിത്തികളിൽ  ഉദ്യോഗസ്ഥർ പാൻമസാല മുറുക്കിത്തുപ്പിയതി​​െൻറ പാടുകൾ  ശ്രദ്ധയിൽപെട്ടിരുന്നു.  ഇതിനെ തുടർന്നാണ്​ സർക്കാർ ജീവനക്കാർ ജോലിസമയത്ത്​ പാൻമസാല ഉപയോഗിക്കുന്നത്​ അവസാനിപ്പിക്കണമെന്നും വൃത്തി ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചത്​.

 ഒാഫിസ്​ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും പ്ലാസ്​റ്റിക്​ ഉപയോഗം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി കേശവ്​ പ്രസാദ്​ മൗര്യ പറഞ്ഞു.

അതേസമയം ഉത്തർപ്രദേശിലെ അനധികൃത അറവുശാലകള്‍ പൂട്ടാനും പശുക്കടത്തു തടയാനും കര്‍മപദ്ധതി തയാറാക്കാന്‍  ആദിത്യനാഥ് പൊലീസിനോട് ആവശ്യപ്പെട്ടു. കന്നുകാലിക്കടത്ത് നടത്തുന്നവരോട് യാതൊരു ദാക്ഷിണ്യവും കാട്ടേണ്ടതില്ലെന്നും ജില്ലാ പോലീസ് മേധാവികളോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP chief minister Yogi Adityanath asks officials not to chew pan masala on duty
Next Story