Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹേമന്ത് സോറൻ ഇന്ന് വിശ്വാസ വോട്ട് തേടും

text_fields
bookmark_border
Hemant Soren
cancel

റാഞ്ചി: അഴിമതി ആരോപണത്തെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഝാർഖണ്ഡിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് നിയമ സഭയിൽ വിശ്വാസ വോട്ട് തേടും. സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യം ആരോപിക്കുന്നു.

ഭരണകക്ഷികളുടെ എം‌.എൽ.‌എമാർ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ നിന്ന് ഇന്നലെ പ്രത്യേക വിമാനത്തിൽ സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിലേക്ക് എത്തി. എം.എൽ.എമാരെ ബി.ജെ.പി പിടിക്കാതിരിക്കാൻ റാഞ്ചിയിലെ ആഡംബര റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. ഹേമന്ത് സോറൻ ഇന്നലെ എം.എൽ.എമാരുടെ യോഗം വിളിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് പാട്ടത്തിന് ഖനനം നടത്തിയ ഹേമന്ത് സോറനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. സോറൻ അയോഗ്യനാക്കപ്പെടുകയാണെങ്കിൽ ആറ് മാസത്തിനിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തിന് സാധിക്കില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister Hemant Soren's Majority Test Today
Next Story