Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവേ​ട്ട​ക്കാ​രു​ടെ...

വേ​ട്ട​ക്കാ​രു​ടെ കൊ​ല​പാ​ത​കം സി.​ബി.​ഐ അന്വേഷിക്കണമെന്ന് ത​മി​ഴ്‌​നാട്; പറ്റില്ലെന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
DK Shivakumar
cancel
camera_alt

ഡി.കെ. ശിവകുമാർ

ബം​ഗ​ളൂ​രു: ആ​ഗ​സ്റ്റ് 15ന് ​ചാ​മ​രാ​ജ​ന​ഗ​റി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ല്‍ മൂ​ന്ന് വേ​ട്ട​ക്കാ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ആ​വ​ശ്യം ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ചൊ​വ്വാ​ഴ്ച ത​ള്ളി.​ ക​ര്‍ണാ​ട​ക​യു​ടെ പ​വി​ത്ര​ത സം​ര​ക്ഷി​ക്കു​മെ​ന്നും ത​മി​ഴ്‌​നാ​ട് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ സ്വ​യം കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചു. ഫെ​ഡ​റ​ൽ ഘ​ട​ന​യാ​ണ് നി​ല നി​ല്‍ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഒ​രു സം​സ്ഥാ​ന​വും മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​ത്തി​ൽ ഇ​ട​പെ​ട​രു​ത്.

ജ​ന​ങ്ങ​ൾ​ക്ക് ഈ ​അ​ടി​സ്ഥാ​ന ധാ​ര​ണ ഉ​ണ്ടാ​യി​രി​ക്ക​ണം. ത​മി​ഴ്‌​നാ​ടി​ന്റെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നും ത​നി​ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ല. ഓ​രോ സം​സ്ഥാ​ന​ത്തി​നും അ​തി​ന്‍റെ​താ​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ ഹ​നൂ​ർ താ​ലൂ​ക്കി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന ആ​ന്‍റ​ണി സാ​മി, ജോ​ൺ റോ​സ് പീ​റ്റ​ർ, കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വേ​ട്ട​ക്കാ​ർ ത​മി​ഴ​രാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി ​ജോ​സ​ഫ് വി​ജ​യ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് മൂ​ന്ന് പേ​രെ വെ​ടി​വ​ച്ചു കൊ​ന്ന​താ​യും നാ​ലാ​മ​ത്തെ വ്യ​ക്തി മൈ​സൂ​രി​ലെ ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണെ​ന്നും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ പ​റ​ഞ്ഞ​താ​യി മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ.​ഐ.​എ.​ഡി.​എം.​കെ നേ​താ​വു​മാ​യ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന സ്ഥ​ലം ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണെ​ന്നും സം​ഭ​വ​ത്തി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ പ്ര​സ്താ​വ​ന​ക​ളെ​ക്കു​റി​ച്ചും അ​ഭി​പ്രാ​യം പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് വി​ജ​യ്‌​യു​ടെ വി​മ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduchief ministerDK ShivakumarCBI probe
News Summary - Chief Minister D.K. Shivakumar rejects Tamil Nadu's demand for a CBI probe into the poachers' murder
Next Story