Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊടുങ്കാറ്റ്: അടിയന്തരസഹായത്തിന് ഉത്തരവിട്ട് യു.പി മുഖ്യമന്ത്രി
text_fieldsbookmark_border
ലക്നൗ: ഉത്തർപ്രദേശിൽ വീശിയടിച്ച കൊടുങ്കാറ്റ് വിതച്ച ദുരന്തത്തിനിരയാവർക്ക് അടിയന്തര സഹായമെത്തിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ നഷ്ടം കണക്കാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മെയ് 29ന് ഉത്തർപ്രദേശിൽ ആഞ്ഞടിച്ച ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിൽ 15ഒാളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൊറാദാബാദ്, മുസഫർനഗർ, മീററ്റ്, അംറോഹ, സമ്പൽ ജില്ലകളിലുള്ളവരെയാണ് ദുരന്തം വലിയ തോതിൽ ബാധിച്ചത്.
മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യപ്പലകകളും മറ്റും നിലം പതിച്ചതിനാൽ പല സ്ഥലങ്ങളിലും വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
