Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

നാ​ഗേ​ശ്വ​ര​റാ​വു​വി​ന്​ എ​തി​രാ​യ ഹ​ര​ജി: ചീ​ഫ് ജ​സ്​​റ്റി​സ്​ പി​ന്മാ​റി

text_fields
bookmark_border
നാ​ഗേ​ശ്വ​ര​റാ​വു​വി​ന്​ എ​തി​രാ​യ ഹ​ര​ജി: ചീ​ഫ് ജ​സ്​​റ്റി​സ്​ പി​ന്മാ​റി
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​ഐ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി എം. ​നാ​ഗേ​ശ്വ​ര​റാ​വു​വി​നെ നി​യ​മി​ച്ച​തി​നെ​തി​രെ സ​മ ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ് ​ ര​ഞ്ജ​ൻ ഗൊ​ഗോ​യി പി​ന്മാ​റി. സി.​ബി.​ഐ ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ അം​ഗ​മാ​യ​തി​നാ​ലാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ പി​ന്മാ​റ്റം. ജ​നു​വ​രി 24ന്​ ​പു​തി​യ സി.​ബി.​െ​എ ഡ​യ​റ​ക്​​ട​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചേ​രാ​നി​രി​ക്കു​ക​യാ​ണ്.​ തി​ങ്ക​ളാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണ​ന​ക്ക്​ വ​ന്ന​പ്പോ​ഴാ​ണ്​ പി​ന്മാ​റു​ന്ന കാ​ര്യം ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​റി​യി​ച്ച​ത്​.

ഹ​ര​ജി ജ​സ്​​റ്റി​സ്​ എ.​കെ. സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യാ​ഴാ​ഴ്​​ച പ​രി​ഗ​ണി​ക്കും. അ​ലോ​ക് വ​ർ​മ​യെ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് നാ​ഗേ​ശ്വ​ര റാ​വു​വി​നെ വീ​ണ്ടും ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​ശാ​ന്ത്​ ഭൂ​ഷ​നാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​റി​യാ​തെ​യാ​ണ് റാ​വു​വി​നെ നി​യ​മി​ച്ച​ത്. ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റെ നി​യ​മി​ക്കാ​ന്‍ സ​ര്‍ക്കാ​റി​നാ​കി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ​സി.​ബി.​െ​എ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന അ​ലോ​ക്​ വ​ർ​മ​യു​ടെ കേ​സ്​ പ​രി​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ പ​െ​ങ്ക​ടു​ത്തി​രു​ന്നി​ല്ല.

Show Full Article
TAGS:Ranjan Gogoi supreme court chief justice M Nageswara Rao CBI chief india news malayalam news 
News Summary - Chief Justice Won't Hear Plea Against Nageswara Rao - India News
Next Story