Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയിലേക്ക്​...

സുപ്രീംകോടതിയിലേക്ക്​ ഒമ്പതു​ ജഡ്​ജിമാരെ ശിപാർശ ചെയ്​ത്​ കൊളീജിയം; മൂന്നു​ വനിതകൾ പട്ടികയിൽ, ജസ്​റ്റിസ്​ ബി.വി. നാഗരത്ന ആദ്യ വനിത ചീഫ്​ ജസ്​റ്റിസ്​ ആയേക്കും

text_fields
bookmark_border
സുപ്രീംകോടതിയിലേക്ക്​ ഒമ്പതു​ ജഡ്​ജിമാരെ ശിപാർശ ചെയ്​ത്​ കൊളീജിയം;  മൂന്നു​ വനിതകൾ പട്ടികയിൽ, ജസ്​റ്റിസ്​ ബി.വി. നാഗരത്ന ആദ്യ വനിത ചീഫ്​ ജസ്​റ്റിസ്​ ആയേക്കും
cancel

ന്യൂഡല്‍ഹി: കേരള ഹൈകോടതിയിലെ ജസ്​റ്റിസ്​ സി.ടി. രവികുമാർ അടക്കം ഒമ്പതു പേരെ സുപ്രീംകോടതി ജഡ്​ജിമാരായി നിയമിക്കാൻ കേന്ദ്ര സർക്കാറിന്​ ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ കൊളീജിയത്തി​െൻറ ശിപാർശ​. വനിത ജഡ്​ജിമാരായ ജസ്​റ്റിസ്​ ബി.വി. നാഗരത്ന (കർണാടക), ജസ്​റ്റിസ്​ ഹിമ കോഹ്​ലി (തെലങ്കാന), ജസ്​റ്റിസ്​ ബേല ത്രിവേദി (ഗുജറാത്ത്​) എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ജസ്​റ്റിസ്​ എ.എസ്. ഓഖ (കർണാടക ചീഫ്​ ജസ്​റ്റിസ്​), ജസ്​റ്റിസ്​ വിക്രംനാഥ്​ (ഗുജറാത്ത്​ ചീഫ്​ ജസ്​റ്റിസ്​), ജസ്​റ്റിസ്​ ജെ.കെ. മഹേശ്വരി (സിക്കിം ചീഫ്​ ജസ്​റ്റിസ്​), ജസ്​റ്റിസ്​ എം.എം. സുന്ദരേഷ്​ (ചെ​ന്നൈ​), പി.എസ്. നരസിംഹ( മുൻ അഡീഷനൽ​ സോളിസിറ്റർ ജനറൽ) എന്നിവരാണ്​ മറ്റ്​ അംഗങ്ങൾ. ഇവരുടെ പേരുവിവരം സുപ്രീംകോടതി വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ശിപാർശ സർക്കാർ അംഗീകരിച്ചാൽ ജസ്​റ്റിസ് ബി.വി. നാഗരത്ന 2027 ഓടെ സു​പ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ പദവിയിലേക്കെത്തുന്ന ആദ്യ വനിതയാകും. സുപ്രീംകോടതി മുൻ ചീഫ്​ ജസ്​റ്റിസ്​ ആയിരുന്ന ഇ.എസ്​ വെങ്കട്ടരാമയ്യയുടെ മകളാണ്​ ജസ്​റ്റിസ്​ നാഗരത്​ന. ആദ്യമായാണ്​ സുപ്രീംകോടതിയിലേക്ക്​ ഒ​േര സമയം മൂന്ന്​ വനിതകളെ കൊളീജിയം ശിപാർ​ശ ചെയ്യുന്നത്​.

​നിലവിൽ ൈഹകോടതികളിലെ ഏറ്റവും മുതിർന്ന ജഡ്​ജിയാണ്​ എ.എസ്​ ഓഖ. കോവിഡ്​ മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സർക്കാറിനെ ചോദ്യം ചെയ്​തും മഹാമാരിക്കാലത്ത്​ അന്തർസംസ്​ഥാന തൊഴിലാളികളുടെ അവകാശങ്ങളിൽ നിരവധി വിധി പുറ​പ്പെടുവിച്ചും രാജ്യത്ത്​ അറിയപ്പെട്ടിരുന്നു ജസ്​റ്റിസ്​ ഓഖ.

ചീഫ്​ ജസ്​റ്റിസ്​ രമണയെ കൂടാതെ, ജസ്​റ്റിസുമാരായ യു.യു. ലളിത്​, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്​, എൽ. നാഗേശ്വര റാവു എന്നിവരാണ്​ കൊളീജിയത്തിലെ മറ്റ്​ അംഗങ്ങൾ.

വാർത്ത നേരത്തേ പുറത്തുവന്നതിൽ ചീഫ്​ ജസ്​റ്റിസിന്​ അതൃപ്​തി

ന്യൂഡൽഹി: കൊളീജിയം ശിപാർശ സംബന്ധിച്ച്​ ഔദ്യോഗിക പ്രഖ്യാപനത്തിനു​മു​േമ്പ​ മാധ്യമങ്ങൾ വാർത്ത നൽകിയതിൽ അതൃപ്​തി പ്രകടിപ്പിച്ച്​ ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ. ഊഹാപോഹങ്ങള്‍ക്കു പകരം നിയന്ത്രണം പാലിക്കുക എന്നത് ഭൂരിപക്ഷ മാധ്യമങ്ങളും അനുവര്‍ത്തിക്കുന്ന പതിവാണ്. ജനാധിപത്യത്തിനും ഭൂഷണം അതാണ്. ധാര്‍മികതയില്‍ അധിഷ്​ഠിതമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ സുപ്രീംകോടതിയുടെ കരുത്താണെന്നും ചീഫ് ജസ്​റ്റിസ്​ പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തികളുടെ അവകാശത്തെയും സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുന്നു. എന്നാല്‍, അന്തിമ തീരുമാനമാവാത്ത കാര്യത്തിൽ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വിപരീതഫലമുണ്ടാക്കും. അര്‍ഹതയുള്ളവരുടെ നിയമനത്തെ ബാധിച്ചതിന് ഉദാഹരണങ്ങളുണ്ടെന്നും ചീഫ് ജസ്​റ്റിസ്​ പറഞ്ഞു. ജസ്​റ്റിസ് നവീന്‍ സിന്‍ഹക്കുള്ള യാത്രയയപ്പ്​ ചടങ്ങിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ചീഫ് ജസ്​റ്റിസി​​െൻറ വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NV ramana
News Summary - Chief Justice Upset With Reports On Judges' Appointments, Cautions Media
Next Story