Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജസ്റ്റിസ് തഹിൽരമണി ഒൗദ്യോഗിക വസതി ഒഴിഞ്ഞു
text_fieldsbookmark_border
െചന്നൈ: സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് രാജിവെച്ച മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹിൽരമണി നഗരത്തിലെ ഗ്രീൻവേസ് റോഡിലെ ഒൗദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന ഒൗദ്യോഗിക വാഹനം നേരത്തേ വിട്ടുകൊടുത്തിരുന്നു. രാജിയെ തുടർന്ന് മൂന്നാഴ്ചയായി ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഒന്നാം ബെഞ്ചിെൻറ കോടതി മുറി അടച്ചിട്ടിരിക്കുകയാണ്.
സെപ്റ്റംബർ ആറിനാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. രാജിക്കത്ത് ഒൗദ്യോഗികമായി അംഗീകരിച്ച് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുകയോ പകരം ചുമതല നൽകുകയോ ചെയ്തിട്ടില്ല.
സെപ്റ്റംബർ ആറിനാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. രാജിക്കത്ത് ഒൗദ്യോഗികമായി അംഗീകരിച്ച് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുകയോ പകരം ചുമതല നൽകുകയോ ചെയ്തിട്ടില്ല.
Next Story
