ശ്രീ ശ്രീ രവിശങ്കറിനെ മുൻസീറ്റിൽ ഇരുത്തി ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ കാർ യാത്ര
text_fieldsഗുവാഹതി: ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിനെ മുൻസീറ്റിൽ ഇരുത്തി വാഹനം ഒാടിച്ച ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ നടപടി വിവാദമായി. ഇതിെൻറ ചിത്രം പുറത്തായതോടെ അദ്ദേഹത്തിനെതിരെ ബാർ അസോസിയേഷൻ രംഗത്തുവന്നു.
ചീഫ് ജസ്റ്റിസ് അജിത് സിങ്ങാണ് പദവി മറന്ന് രവിശങ്കറിെൻറ ഡ്രൈവറായത്. ഗുവാഹതിയിൽ നടന്ന വടക്കു-കിഴക്കൻ തദ്ദേശീയരുടെ സമ്മേളനത്തിൽ പെങ്കടുക്കാനാണ് രവിശങ്കർ എത്തിയത്. വിമാനത്താവളത്തിൽ നേരിട്ടുചെന്ന് അദ്ദേഹത്തെ സ്വീകരിച്ച ചീഫ് ജസ്റ്റിസ്, മുൻസീറ്റിൽ ഇരുത്തി സമ്മേളന സ്ഥലത്തേക്ക് വാഹനം ഒാടിക്കുകയായിരുന്നു. സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. സംഭവത്തിൽ ബാർ അസോസിയേഷൻ പ്രതിഷേധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
