Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ് ജസ്റ്റിസ് ഡി.വൈ....

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്ന് ചുമതലയേൽക്കും

text_fields
bookmark_border
Chief Justice DY Chandrachud
cancel
camera_alt

ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 50ാം ചീ​ഫ് ജ​സ്റ്റി​സാ​യി ധ​ന​ഞ്ജ​യ യ​ശ്വ​ന്ത് ച​ന്ദ്ര​ചൂ​ഡ് ബു​ധ​നാ​ഴ്ച രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചുമതലയേൽക്കും. ന​വം​ബ​ർ എ​ട്ടി​ന് 74 ദി​വ​സ​ത്തെ കാ​ലാ​വ​ധി തീ​ർ​ന്ന ചീ​ഫ് ജ​സ്റ്റി​സ് യു.​യു. ല​ളി​തി​ന്റെ പി​ൻ​ഗാ​മി​യാ​യി​വ​രു​ന്ന പു​തി​യ ചീ​ഫ് ജ​സ്റ്റി​സ് പ​ര​മോ​ന്ന​ത ന്യാ​യാ​ധി​പ​ന്റെ ക​സേ​ര​യി​ൽ ര​ണ്ടു വ​ർ​ഷ​മു​ണ്ടാ​കും.

ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും നീ​ണ്ട കാ​ല​യ​ള​വ് (1978-1985) ചീ​ഫ് ജ​സ്റ്റി​സ് പ​ദ​വി​യി​ലി​രു​ന്ന ജ​സ്റ്റി​സ് യ​ശ്വ​ന്ത് വി​ഷ്ണു ച​ന്ദ്ര​ചൂ​ഡി​​ന്റെ മ​ക​നാ​യ ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് 2024 ന​വം​ബ​ർ 24ന് ​വി​ര​മി​ക്കും. 1959 ന​വം​ബ​ർ 11നാ​ണ് ജ​ന​നം. മും​ബൈ​യി​ലെ കോ​ൺ​വെ​ന്റ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നും ഡ​ൽ​ഹി സെ​ന്റ് സ്റ്റീ​ഫ​ൻ​സ് പ​ഠ​ന​ത്തി​നും ശേ​ഷം ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദ​വും അ​മേ​രി​ക്ക​യി​ലെ ഹാ​ർ​വ​ഡ് ലോ ​സ്കൂ​ളി​ൽ​നി​ന്ന് നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ജു​ഡീ​ഷ്യ​ൽ സ​യ​ൻ​സി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി. 1998ൽ 39ാം ​വ​യ​സ്സി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യി.

എ.​ബി. വാ​ജ്പേ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പ​ദ​വി​യി​ലു​ണ്ടാ​യി​രു​ന്ന ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് വാ​ജ്പേ​യി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ൾ​ത​ന്നെ ബോം​ബെ ഹൈ​കോ​ട​തി​യി​ൽ അ​ഡീ​ഷ​ന​ൽ ജ​ഡ്ജി​യാ​യി. 2000 മാ​ർ​ച്ച് 29നാ​ണ് അ​ഡീ​ഷ​ന​ൽ ജ​ഡ്ജി​യാ​യ​ത്. 2013 ഒ​ക്ടോ​ബ​ർ 31ന് ​അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി. 2016 മേ​യ് 13ന് ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtChief Justice DYChandrachud
News Summary - Chief Justice D.Y. Chandrachud today Will take charge
Next Story