Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​െഎ കേസ്​: ഹൈപവർ...

സി.ബി.​െഎ കേസ്​: ഹൈപവർ കമ്മിറ്റിയിൽ നിന്ന്​ ചീഫ്​ ജസ്​റ്റിസ്​ വിട്ടു നിൽക്കും

text_fields
bookmark_border
സി.ബി.​െഎ കേസ്​: ഹൈപവർ കമ്മിറ്റിയിൽ നിന്ന്​ ചീഫ്​ ജസ്​റ്റിസ്​ വിട്ടു നിൽക്കും
cancel

ന്യൂഡൽഹി: സി.ബി.​െഎ കേസുമായി ബന്ധപ്പെട്ട്​ അലോക്​ വർമക്കെതിരെ തുടർനടപടികൾ സ്വീകരിക്കാനുള്ള ഹൈപവർ കമ്മിറ്റ ിയിൽ നിന്ന്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ​ഗൊഗോയ്​ മാറി നൽക്കും. പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, സു​പ ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട നി​യ​മ​ന സ​മി​തിയിൽ നിന്നാണ്​ ചീഫ്​ ജസ്​റ്റിസ്​ മാറി നിൽക്കുന്നത്​.

അലോക്​ വർമക്ക്​ അനുഗുണമായവിധി പറഞ്ഞതിനാലാണ് അദ്ദേഹത്തിനെരായ നടപടികൾ തീരുമാനിക്കുന്ന സമിതിയിൽ നിന്ന്​ ചീഫ്​ ജസ്​റ്റിസ്​ മാറി നിൽക്കുന്നത്​. ജസ്​റ്റിസ്​ എ.കെ സിക്രി​െയയാണ്​ ചീഫ്​ ജസ്​റ്റിസ്​ പകരം നിർദേശിച്ചതെന്നാണ്​ സൂചന.

ഡയറക്ടറായി ചുമതല ഏറ്റെടുത്താലും ​നയ​പ​ര​മാ​യ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കുന്നതു സംബന്ധിച്ച്​ ഇൗ സമിതിയുടെ തീരുമാന പ്രകാരമായിരിക്കും അലോക്​ വർമ മുന്നോട്ടു പോകുക​. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി അലോക്​ വർമക്ക്​​ നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കി​യ ന​ട​പ​ടി സു​പ്രീം​കോ​ട​തി കഴിഞ്ഞദിവസം റ​ദ്ദാ​ക്കിയിരുന്നു. ഇൗ വിധി പ്രസ്​താവിച്ച ബെഞ്ചിൽ രജ്​ഞൻ ഗൊഗോയ്​ ഉൾപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHigh power committeeRanjan GogoiAlok Verma
News Summary - Chief Justice Drops Out Of Panel Meeting -India News
Next Story