അഭിഭാഷകർ ‘കേസ് നീട്ടൽ രോഗം’ ബാധിക്കാതെ സൂക്ഷിക്കണം: ചീഫ് ജസ്റ്റിസ്
text_fieldsചെന്നൈ: ‘നീട്ടിവെക്കൽ അസുഖം’ ബാധിച്ച് കേസുകളുടെ പുരോഗതി നിരന്തരം വൈകിക്കുന്ന സാഹചര്യം ഉണ്ടാകാതെ അഭിഭാഷകർ ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സമയനിഷ്ഠയാണ് നിയമസംവിധാനത്തിെൻറ മുദ്രയെന്നും മദ്രാസ് ഹൈകോടതി ഹെറിറ്റേജ് ബിൽഡിങ്സ് 125ാം വാർഷികാഘോഷപരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ജഡ്ജിമാർ സമയത്ത് വാദം കേൾക്കേണ്ടതും അഭിഭാഷകർ തയാറെടുപ്പുകളുമായി വാദത്തിന് എത്തേണ്ടതും ചുമതലയാണ്. അഭിഭാഷകർ അമാന്തം കാണിച്ചാൽ, ജഡ്ജി സമയത്ത് വാദം കേൾക്കില്ല. ഇരുവരും നിയമം ലംഘിക്കലാകും ഫലം. ഒരു അഭിഭാഷകനും ഇൗ ‘നീട്ടിവെക്കൽ അസുഖം’ ബാധിച്ചവരാകരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
0 വർഷത്തിലേറെയായി വിചാരണ തുടരുന്ന കേസുകൾ മുൻഗണനാക്രമത്തിൽ ഉടൻ പൂർത്തിയാക്കി വിധി പറയേണ്ടതുണ്ടെന്ന് ചടങ്ങിൽ പെങ്കടുത്ത കേന്ദ്ര നീതിന്യായ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. തമിഴ്നാട്ടിൽ മാത്രം ഇത്തരത്തിൽ 77,000 കേസുകളാണ് കെട്ടിക്കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
