കേന്ദ്ര സര്‍ക്കാറിനെ പ്രശംസിച്ച് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡല്‍ഹി: കോവിഡ്-19 ബാധ തടയാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാറിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പ്രശംസിച്ചു. രോഗ പ്രതിരോധത്തിന് പ്രത്യേക ഫണ്ടും പാക്കേജും കൃത്യമായ കാര്യപരിപാടിയുമില്ലാത്തതിന് പ്രതിപക്ഷം സര്‍ക്കാറിനെ പാര്‍ലമെൻറില്‍ പ്രതിരോധത്തിലാക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിെൻറ പ്രശംസ.
രോഗബാധ തടയുന്നതുമായി ബന്ധപ്പെട്ട നിരവധി ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സര്‍ക്കാര്‍ നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്. അക്കാര്യം വിമര്‍ശകര്‍ പോലും പറയുന്നുണ്ടെന്നും അതു തുടരാന്‍ കേന്ദ്ര സര്‍ക്കാറിനെ അനുവദിക്കണമെന്നും ബോബ്ഡെ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
