Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ പ്രകടനത്തിൽ ഇടിവുണ്ടായെന്ന് ചിദംബരം

text_fields
bookmark_border
Chidambaram says BJPs performance declined since 2019 Lok Sabha elections
cancel

ന്യൂഡൽഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ പ്രകടനം കുറഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. "2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷവും ബി.ജെ.പിയുടെ പ്രകടനത്തിലെ ഇടിവ് വ്യക്തമാണ്" -അദ്ദേഹം ട്വീറ്റ് ചെയ്തു.

2019 ൽ ബി.ജെ.പി 300ലധികം സീറ്റുകൾ നേടിയിരുന്നു. മഹാ സഖ്യത്തിന് അന്ന് എൻ.ഡി.എയോട് പരാജയപ്പെട്ടു. എന്നാൽ ബിഹാറിൽ മഹാഗദ്ബന്ധന് എട്ട് സീറ്റുകൾ കൂടി ലഭിച്ചിരുന്നെങ്കിൽ ബി.ജെ.പിക്ക് തിരിച്ചടിയായേനെ എന്നും അദ്ദേഹം കണക്കുകൾ അടിസ്ഥാനമാക്കി പറഞ്ഞു.

നേരത്തേ താഴേത്തട്ടില്‍ കോണ്‍ഗ്രസിനു സംഘടനാ സംവിധാനമില്ലെന്ന്‌ ബിഹാർ തോൽവിക്ക് പിന്നാലെ ചിദംബരം പറഞ്ഞിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും ചിദംബരം പറഞ്ഞു. ആവശ്യത്തിലധികം സീറ്റിൽ കോൺഗ്രസ് ബിഹാറിൽ മത്സരിച്ചു. എന്നാൽ നേട്ടമുണ്ടാക്കാനായില്ല. എന്തുകൊണ്ട് തോറ്റുവെന്ന് വിശദമായി പഠിക്കണം. അടിത്തട്ടിൽ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story