Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമ്യം തേടി ചിദംബരം...

ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയിലേക്ക്​

text_fields
bookmark_border
p-chidambaram
cancel

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ അഴിമതി കേസിൽ ജാമ്യം തേടി പി.ചിദംബരം സുപ്രീംകോടതിയിൽ. ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചതിന്​ പിന്നാലെയാണ്​ ചിദംബരത്തിൻെറ നീക്കം. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ്​ ചിദംബരത്തിനായി ഹരജി സമർപ്പിച്ചത്​.

ഹരജി അതിവേഗം പരിഗണിക്കണമെന്ന്​ സിബൽ സുപ്രീകോടതിയോട്​ അഭ്യർഥിച്ചു. ജസ്​റ്റിസ്​ എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്​ മുമ്പാകെയാണ്​ ഹരജി അതിവേഗം പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്​. സഞ്​ജീവ്​ ഖന്ന, കൃഷ്​ണ മുരാരി എന്നിവരാണ്​ ബെഞ്ചിലെ മറ്റംഗങ്ങൾ. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗഗോയിയായിരിക്കും ഹരജി ലിസ്​റ്റ്​ ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

നേരത്തെ ചിദംബരത്തിന്​ ജാമ്യം നൽകുന്നതിനെ സി.ബി.ഐ എതിർത്തിരുന്നു. അതേസമയം, ഏഴ്​ വർഷം മാത്രം ശിക്ഷ ലഭിക്കുന്നതിനുള്ള കുറ്റങ്ങളാണ്​ ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്​. അതുകൊണ്ട്​ അദ്ദേഹത്തിന്​ ജാമ്യത്തിന്​ അർഹതയുണ്ടെന്നുമാണ്​ ചിദംബരത്തിൻെറ അഭിഭാഷകൻെറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newspleaP.ChidabaramCongres
News Summary - Chidambaram moves Supreme Court seeking bail in INX Media case-india news
Next Story