ധന മന്ത്രി ജീവിക്കുന്നത് ഭ്രമാത്മകതയുടെ ലോകത്ത് - ചിദംബരം
text_fields
ന്യൂഡൽഹി: ഭാവനയുടെയും ഭ്രമാത്മകതയുടെയും ലോകത്താണ് ധന മന്ത്രി സീതാരാമൻ ജീവിക്കുന്നതെന്ന് മുൻ ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞു. യു.പി.എ സർക്കാർ ഒരു പതിറ്റാണ്ട് പാഴാക്കിയെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിന് മറുപടിയായാണ് മുതിർന്ന കോൺഗ്രസ് നേതാവ് ചിദംബരം ഇങ്ങനെ പറഞ്ഞത്. വ്യാഴാഴ്ച ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കവേയാണ് യു.പി.എ സർക്കാർ ഒരു പതിറ്റാണ്ട് പാഴാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്. യു.പി.എ കാലത്തെ ധന മന്ത്രിയായിരുന്നു ചിദംബരം. യു.പി.എ ഭരിച്ച 2004-2014 കാലഘട്ടത്തിൽ ജിഡിപി വളർച്ച നിരക്ക് 7.5 ശതമാനമായിരുന്നെങ്കിൽ എൻ.ഡി.എയുടെ കാലത്ത് വളർച്ച വെറും 5.7 ശതമാനം മാത്രമാണ്. ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം 2004-2009 അഞ്ച് വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 8.5 ശതമാനമായിരുന്നു. 2004-2014 പത്തുവർഷ കാലയളവിലെ ജിഡിപി വളർച്ച നിരക്ക് 7.5 ശതമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധന മന്ത്രി യാഥാർഥ്യബോധത്തോടെ ചോദ്യം ചോദിക്കണം. എൻ.ഡി.എ സർക്കാരിന്റെ ആദ്യ ഒമ്പത് വർഷങ്ങളിലെ ജിഡിപി വളർച്ച നിരക്ക് 5.7 ശതമാനമായിരുന്നുവെന്ന് അപ്പോൾ ഉത്തരം ലഭിക്കും, അദ്ദേഹം പറഞ്ഞു. ആരാണ് സമയവും അവസരവും പാഴാക്കിയതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ചിദംബരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


