ബി.ജെ.പി അധികാരത്തിൽ തുടരുന്നത് എണ്ണത്തീരുവകൊണ്ട് –പി. ചിദംബരം
text_fieldsന്യൂഡൽഹി: നാലു വർഷമായി ബി.ജെ.പി സർക്കാർ അധികാരത്തിൽ തുടരുന്നത് എണ്ണത്തീരുവ കൊണ്ടാണെന്ന് മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. 2014ൽ ഡീസലിന് എണ്ണത്തീരുവ 3.56 രൂപയായിരുന്നു. എന്നാൽ, ബി.ജെ.പി അധികാരത്തിൽ കയറി രണ്ടു വർഷത്തിനുള്ളിൽ 17.33 രൂപയാക്കി. എണ്ണത്തീരുവ ഇല്ലായിരുന്നെങ്കിൽ മോദിസർക്കാർ തുമ്പില്ലാതായേനെ.
22 സംസ്ഥാനങ്ങളിൽ ഭരിക്കുന്നുവെന്നാണ് ബി.ജെ.പി പറയുന്നത്. എന്നിട്ടും എന്തുകൊണ്ട് പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാത്തതെന്ന് ചിദംബരം ചോദിച്ചു. 22 സംസ്ഥാനങ്ങളിൽ മൂന്നു സംസ്ഥാനങ്ങൾ മാത്രമാണ് വാറ്റ് കുറക്കണമെന്ന കേന്ദ്ര നിർദേശം അനുസരിച്ചതെന്നും ചിദംബരം വ്യക്തമാക്കി.
