Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിന്​...

കോൺഗ്രസിന്​ തിരിച്ചടി; ചത്തീസ്​ഗഢ്​ വർക്കിങ്​ പ്രസിഡൻറ്​ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
കോൺഗ്രസിന്​ തിരിച്ചടി; ചത്തീസ്​ഗഢ്​ വർക്കിങ്​  പ്രസിഡൻറ്​ ബി.ജെ.പിയിൽ ചേർന്നു
cancel

റായ്​പുർ: തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ അമിത്​ ഷായുടെ ആസൂത്രിത നീക്കത്തിൽ ഛത്തിസ്​ഗഢിൽ കോൺഗ്രസ്​ സംസ്​ഥാന വർക്കിങ്​ പ്രസിഡൻറും എം.എൽ.എയുമായ രാംദയാൽ ഉയികി​ ബി.ജെ.പിയിൽ ചേർന്നു​. പാലി-തനാക്കർ മണ്ഡലം എം.എൽ.എയായ രാംദയാലിന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെയും മുഖ്യമന്ത്രി രമൺ സിങ്ങി​​​​െൻറയും സാന്നിധ്യത്തിൽ ശനിയാഴ്​ച​ പാർട്ടി മെംബർഷിപ്​ നൽകി​.

2000ത്തിൽ ബി.ജെ.പി വിട്ടാണ്​ ഉയികി കോൺഗ്രസിൽ എത്തിയത്​. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച ചോദ്യത്തിന്​ പാർട്ടി പറയുന്നതുപോലെ ചെയ്യുമെന്നായിരുന്നു മറുപടി. കോൺഗ്രസ്​ നേതാവ്​ ലൈംഗികാരോപണ സി.ഡിയിൽ കുരുങ്ങിയ സംഭവത്തിനു ശേഷം ഉയികിയുടെ പുറത്തുപോക്ക്​ ഭരണത്തിൽ തിരിച്ചുവരവിന്​ കോപ്പുകൂട്ടുന്ന പാർട്ടിക്ക്​ കനത്ത ആഘാതമായി.

രണ്ടുദിവസത്തെ സന്ദർശനത്തിനായി അമിത് ​ഷാ ഛത്തിസ്​ഗഢിലെത്തിയതിന്​ പിന്നാലെയാണ്​ രാം ദയാൽ ബി.ജെ.പിയിലെത്തിയത്​. 2013ലെ തെരഞ്ഞെടുപ്പിൽ ​ 28,000 വോട്ടി​​​​െൻറ ഭൂരിപക്ഷത്തിനാണ്​ രാംദയാൽ വിജയിച്ചത്​. ഇൗ വർഷം ജനുവരിയിലാണ്​ അദ്ദേഹത്തെ കോൺഗ്രസ്​ വർക്കിങ്​ പ്രസിഡൻറാക്കിയത്​. ആദിവാസി മേഖലകളിൽ ശക്​തമായ സ്വാധീനമുള്ള നേതാവാണ്​ ഉയികി. കോൺഗ്രസ്​ ആദിവാസി ക്ഷേമത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും രമൺ സിങ്​ സർക്കാറാണ്​ ഇക്കാര്യത്തിൽ താൽപര്യമെടുക്കുന്നതെന്നും ഉയികി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അതിനിടെ, രാഹുൽ ഗാന്ധി അധ്യക്ഷനായ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ ഉന്നതാധികാര സമിതി യോഗം ചേർന്ന്​ സ്​ഥാനാർഥികളുടെ അന്തിമ ലിസ്​റ്റിന്​ രൂപം നൽകി. രണ്ടു​ ദിവസങ്ങൾക്കകം പ്രഖ്യാപനമുണ്ടാകുമെന്ന്​ പാർട്ടി വക്താവ്​ പറഞ്ഞു. നവംബർ 12നാണ്​ ഛത്തിസ്​ഗഢി​ൽ ആദ്യഘട്ട തെരഞ്ഞെടുപ്പ്​. നവംബർ 20ന്​ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്​ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newspolitical newsRamdayal UikeChhattisgarh Congress
News Summary - Chhattisgarh Working President Joins BJP-India news
Next Story