മാവോവാദി വെടിവെപ്പിൽ സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു
text_fieldsഛത്തിസ്ഗഢ്: മാവോവാദികളുമായുള്ള വെടിവെപ്പിൽ പൊലീസ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. രാജ്നാന്ത്ഗാവ് ജില്ലയിലെ വനാതിർത്തിയിലുണ്ടായ ആക്രമണത്തിൽ കോൺസ്റ്റബിളിനും പരിക്കേറ്റു. യുഗൽ കിഷോർ വർമയാണ് കൊല്ലപ്പെട്ടത്. പൊലീസ് കോൺസ്റ്റബിൾ ക്രിഷ് സാഹുവിനാണ് പരിക്കേറ്റത്.
വനത്തിനുള്ളിൽ മാവോവാദികൾക്കായി തിരച്ചിൽ നടത്തവെയാണ് ആക്രമണമുണ്ടായത്. മാവോവാദിവിരുദ്ധ സേന ഏറ്റുമുട്ടൽ ആരംഭിച്ചതോടെ മാവോവാദികൾ ഉൾവനത്തിലേക്ക് രക്ഷപ്പെട്ടു. രാജ്നാന്ത്ഗാവ് ജില്ലയുടെ പല ഭാഗങ്ങളിലും മാവോവാദികളുടെ സാന്നിധ്യം ശക്തമാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്നാന്ത്ഗാവിൽ പുതിയ നക്സൽ ദളം ആരംഭിക്കാൻ നീക്കമുണ്ടെന്ന് ഇവിടെനിന്ന് കണ്ടെടുത്ത രേഖകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
