നക്സലൈറ്റുകൾ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു; സംഭവം ഛത്തിസ്ഗഢിലെ ബിജാപൂരിൽ
text_fieldsബിലാസ്പുർ: ഛത്തിസ്ഗഢിലെ ബിജാപൂരിൽ നക്സലൈറ്റുകൾ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. മൂന്നു പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു.
ബിജാപൂർ ജില്ലയിലെ നാഷനൽ പാർക്ക് ഏരിയയിലാണ് ഐ.ഇ.ഡി സ്ഫോടനം നടന്നത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ ജവാനായ ദിനേശ് നാഗ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
ആഗസ്റ്റ് 14ന് സുരക്ഷാസേന നടത്തിയ ഓപറേഷനിൽ രണ്ട് നക്സലൈറ്റുകളെ വധിച്ചിരുന്നു. നക്സൽവാദി കമാൻഡർമാരായ വിജയ് റെഡ്ഡി, ലോകേഷ് സലാമെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഛത്തിസ്ഗഢിലെ മാൻപൂർ- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഛത്തീസ്ഗഢിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഈ വർഷം ഇതുവരെ 229 നക്സലൈറ്റുകളെ വധിച്ചതായി റിപ്പോർട്ട്. ഇതിൽ 208 പേരെ ബിജാപൂർ, ബസ്തർ, കാങ്കർ, കൊണടഗാവ്, നാരായൺപൂർ, സുക്മ, ദന്തേവാഡ എന്നീ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ നിന്നുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

