Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതപരിവർത്തനം...

മതപരിവർത്തനം നടത്തിയെന്നാരോപിച്ച്​ പാസ്റ്റർക്കും കുടുംബത്തിനും ക്രൂരമായ ആക്രമണം

text_fields
bookmark_border
മതപരിവർത്തനം നടത്തിയെന്നാരോപിച്ച്​ പാസ്റ്റർക്കും കുടുംബത്തിനും ക്രൂരമായ ആക്രമണം
cancel

കവർദ: മത പരിവർത്തനം നടത്ത​ിയെന്ന്​ ആരോപിച്ച്​ പാസ്റ്റർക്ക്​ നേരെ ആൾകൂട്ട ആക്രമണം. ഛത്തീസ്​ഗഢിലെ കബിർദം ജില്ലയിൽ ഞായറാഴ്ചയാണ്​ സംഭവം. 25കാരനായ പാസ്റ്ററാണ്​ നൂറോളം പേരടങ്ങുന്നവരുടെ ആക്രമണത്തിന്​ ഇരയായതെന്ന്​ പൊലീസ്​ പറഞ്ഞു.

ആൾകൂട്ടം പാസ്റ്ററുടെ സ്വത്തുക്കൾ തകർത്തതായും കുടുംബത്തെ ആക്രമിച്ചതായും പൊലീസ്​ കൂട്ടിച്ചേർത്തു. പാസ്റ്ററുടെ വീട്ടിൽ​ പ്രാർഥന നടക്കവേ രാവിലെ 11 മണിയോടെയാണ്​ സംഭവം. നൂറോളം പേരടങ്ങുന്ന സംഘമെത്തി പ്രാർഥനാ വസ്​തുക്കൾ തകർക്കുകയും അക്രമണം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു. മതപരിവർത്തനം നിർത്തെടാ എന്നാക്രോഷിച്ച്​ പാസ്റ്ററുടെ കുടുംബത്തെയും ആക്രമിച്ചു.

തുടർന്ന്​ പൊലീസ്​ സംഭവ സ്ഥലത്തെത്തിയാണ്​ ഇവരെ രക്ഷപ്പെടുത്തിയത്​. സംഭവത്തിൽ ഛത്തീസ്​ഗഢ്​ ക്രിസ്​ത്യൻ ഫോറം അപലപിച്ചു. സർക്കാറും പൊലീസും അക്രമകാരികൾക്കെതിരെ ഒന്നും ​െചയ്യുന്നില്ലെന്നും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പത്തോളം സമാന സംഭവങ്ങൾ ഉണ്ടായതായും സംഘടന പറഞ്ഞു. ഛത്തീസ്​ഗഢിൽ മതപർവർത്തനം നടത്തുന്നതിനെതിരെ ബി.ജെ.പി മുൻകാലങ്ങളിൽ രംഗത്ത്​ വന്നിരുന്നു. 2006ൽ ബി.ജെ.പി സർക്കാർ മത പരിവർത്തനം തടയുന്നതിനായി പ്രത്യേക നിയമം നടപ്പാക്കുകയും ചെയ്​തിരുന്നു. 2018 മുതൽ കോൺഗ്രസാണ്​ സംസ്ഥാനം ഭരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christian persecution
News Summary - Chhattisgarh mob of over 100 thrashes pastor, family over alleged religious conversion
Next Story