Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതവിദ്വേഷ...

മതവിദ്വേഷ പോസ്​റ്റ്​​്: നിഷയെത്തേടിയെത്തിയ പൊലീസിന്​ കിട്ടിയത്​ രവിയെ

text_fields
bookmark_border
മതവിദ്വേഷ പോസ്​റ്റ്​​്: നിഷയെത്തേടിയെത്തിയ പൊലീസിന്​ കിട്ടിയത്​ രവിയെ
cancel

റായ്​പുർ: സമൂഹ മാധ്യമങ്ങളിൽ നിരന്തരം മതവിദ്വേഷം ജനിപ്പിക്കുന്ന പോസ്​റ്റുകളിടുന്ന നിഷ ജിൻഡാലിനെ തെരഞ്ഞുപേ ായ ഛത്തീസ്​ഗഡ്​ പൊലീസ്​ 31കാരനായ രവി പുജറിനെ ‘പൊക്കിയപ്പോൾ’ 10000ത്തിലധികം വരുന്ന ഫോളോവേഴ്​സ്​ ഞെട്ടിത്തരി ച്ചു​. ‘ഞാൻ നിഷ ജിൻഡാൽ, ഞാൻ പൊലീസ്​ കസ്​റ്റഡിയിലാണ്​’ പ്രതിയുടെ ചിത്രം സഹിതം പൊലീസ്​ സമൂഹ മാധ്യമത്തിൽ പങ്കുവ െച്ച പോസ്​റ്റ്​ നിമിഷ നേരംകൊണ്ടാണ്​ വൈറലായത്​.

11 വർഷമായി എഞ്ചിനിയറിങ്​ കോഴ്​സ്​ പാസാകാൻ കഷ്​ടപ്പെടുന്ന രവിയുടെ പ്രധാന വിനോദം വ്യാജ ഐ.ഡികൾ ഉപയോഗിച്ച്​ മതസ്​പർധ വളർത്തുന്ന സന്ദേശങ്ങളിടുകയെന്നതായിരുന്നു. വ്യാജ പ്രൈാഫൈലിനെതിരെ നിരന്തരം പരാതി ഉയർന്നതോടെയാണ്​ സൈബർ സെല്ലിൻെറ സഹായത്തോടെ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​.

രവി 2009 മുതൽ സോഫ്​റ്റ്​വെയർ എൻജിനിയറിങ്​ വിദ്യാർഥിയാണെന്നും ഇതുവരെ വിജയിച്ചിട്ടില്ലെന്നും റായ്​പൂർ എസ്​.പി ആരിഫ്​ ഷെയ്​ഖ്​ പറഞ്ഞു. അന്താരാഷ്​ട്ര നാണ്യ നിധി, ലോകാരോഗ്യ സംഘടന എന്നിവയിലെ അംഗമെന്നാണ്​ ഇയാൾ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്​. റായ്​പൂർ പൊലീസിൻെറ പ്രവർത്തിയെ മുഖ്യമന്ത്രി ഭൂപേഷ്​ ബാഗേൽ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chattisgarhFake IDfacebook fanswomen turnout to manIndia News
News Summary - Chhattisgarh: man using fake id arrested
Next Story