Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Chhattisgarh Hindutva Leader Calls for Beheading those who come for Minorities
cancel
Homechevron_rightNewschevron_rightIndiachevron_rightമതപരിവർത്തനത്തിന്​...

മതപരിവർത്തനത്തിന്​ വരുന്നവരുടെ തലയറുക്കണം; വിദ്വേഷ പ്രസംഗവുമായി ഹിന്ദുത്വ നേതാവ്​

text_fields
bookmark_border

ന്യൂഡൽഹി: ഛത്തീസ്​ഗഡിൽ മതപരിവർത്തനത്തിന്​ വരുന്ന ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തണമെന്ന വിദ്വേഷ പ്രചാരണവുമായി ഹിന്ദുത്വ നേതാവ്​. ബി.ജെ.പിയിലെ വമ്പൻമാർ പ​െങ്കടുത്ത റാലിയിലാണ്​ സ്വാമി പരമാത്മാനന്ദിന്‍റെ വിദ്വേഷ പ്രസംഗം.

ഒക്​ടോബർ ഒന്നിന്​ ഛത്തീസ്​ഗഡിലെ സുർഗുജ ​ജില്ലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു വിദ്വേഷ പ്രസംഗം. ഹിന്ദു മതത്തിൽനിന്ന്​ വ്യാപകമായി ക്രിസ്​ത്യൻ മതത്തിലേക്ക്​ പരിവർത്തനം നടത്തുവെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ പരിപാടി. നിർബന്ധിത മതപരിവർത്തനത്തിൽ പങ്കാളികളാകുന്ന ന്യൂനപക്ഷങ്ങളെ കൊല്ലണ​െമന്നായിരുന്നു പരമാത്മാനന്ദിന്‍റെ ആഹ്വാനം.

'ഞാൻ ഒരു പുരോഹിതനാണ്​. ഒന്നിനെയും ഞാൻ കാര്യമായെടുക്കുന്നില്ല. പക്ഷേ ഒരു കാര്യം വ്യക്തമായി പറയാം. രാംചരൺ ജി പറഞ്ഞ അതേ കാര്യം തന്നെ. പക്ഷേ ​അദ്ദേഹത്തിന്​ അതിൽ വ്യക്തതയില്ല. നിങ്ങളുടെ വീട്ടിൽ ഒരു ലാത്തി സൂക്ഷി​ക്കണം. ഞങ്ങളുടെ ഗ്രാമത്തിൽ, ജനങ്ങൾ കൈയിൽ കോടാലികൾ സൂക്ഷിക്കും. അവർ എന്തിനാണ്​ കോടാലി സൂക്ഷിക്കുന്നത്​? എന്തിനാണ്​ മഴു സൂക്ഷിക്കുന്നത്​? ആരാണോ മതപരിവർത്തനവുമായി വരുന്നത്​ അവരുടെ തലയെടുക്കണം. ഞാൻ പുരോഹിതനാണെങ്കിലും വെറുപ്പ്​ പ്രചരിപ്പിക്കുകയാണെന്ന്​ നിങ്ങൾ ഇപ്പോൾ പറയും. എന്നാൽ, ചിലപ്പോൾ തീ ആളിക്കത്തിക്കുന്നതും പ്രധാനമാണ്​. ഞാൻ നിങ്ങളോട്​ ഒരു കാര്യം പറയാം. ആരെങ്കിലും നിങ്ങളുടെ വീട്ടിലോ, തെരുവിലോ അയൽപക്കത്തോ ഗ്രാമത്തിലോ എത്തിയാൽ അവരോട്​ ക്ഷമിക്കരുത്​' -പരമാത്മാനന്ദ്​ പറഞ്ഞു.

മതം മാറിയ ക്രിസ്​ത്യാനികളോട്​ ഞാൻ ഒരു കാര്യം ചോദിക്ക​േട്ട, ഒരു സമുദ്രം വിട്ട്​ നിങ്ങൾ എന്തിനാണ്​ കിണറ്റിലേക്ക്​ പോയത്​? നിങ്ങളോട്​ ആത്മാർഥമായി ഒരു കാര്യം ആദ്യം പറയ​േട്ട. നിർത്തുക, പ്രതിഷേധിക്കുക, വെടിവെക്കുക -പരമാത്മാനന്ദ്​ കൂട്ടിച്ചേർത്തു.

ഛത്തീസ്​ഗഡിലെ ബി.ജെ.പി നേതാക്കളായ രാംവിചാർ നേതം, നന്ദ കുമാർ സായ്​, ബി.ജെ.പി വക്താവ്​ അനുരാഗ്​ സിങ്​ ഡിയോ തുടങ്ങിയവർ വേദിയിലി​രിക്കേയാണ്​ പുരോഹിതന്‍റെ വിദ്വേഷ പ്രസംഗം.

പരിപാടിയുടെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരമാത്മാവിന്‍റെ വിദ്വേഷ പ്രസംഗത്തിന്​ മുൻ എം.പിയും ദേശീയ പട്ടികവർഗ കമീഷൻ മുൻ ചെയർമാനുമായ നന്ദ കുമാർ സായ്​ ചിരിക്കുന്നതും കൈയടിക്കുന്നതും വിഡിയോയിൽ കാണാം.

സംസ്​കൃത്​ ബോർഡിന്‍റെ മുൻ മേധാവിയാണ്​ പരമാത്മാനന്ദ്​. പ്രമുഖ ഹിന്ദുത്വ നേതാവായ ആനന്ദ്​ അക്രമാസക്തമായ ന്യൂനപക്ഷവിരുദ്ധ പ്രസ്​താവനകൾക്ക്​ കുപ്രസിദ്ധനാണ്​. ആൾക്കൂട്ട ആക്രമണത്തിൽ പെഹ്​ലൂ ഖാൻ കൊല്ല​െപ്പട്ട സംഭവത്തിൽ സാമൂഹികവിരുദ്ധർ ഗോരക്ഷകരായി വേഷമിടുന്നുണ്ടെന്ന പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയുടെ പ്രസ്​താവനയെ ആനന്ദ്​ വിമർശിച്ചിരുന്നു. പശുക്കടത്തുകാരെ കൊല്ലുന്നവരെ സർക്കാർ ആദരിക്കണമെന്നായിരുന്നു ഇയാളുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate SpeechBJPSwami Parmatmanand
News Summary - Chhattisgarh Hindutva Leader Calls for Beheading those who come for Minorities
Next Story