Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവാക്സിൻ ഉപയോഗം അനുവദിക്കരുതെന്ന് ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി
text_fieldsbookmark_border
റായ്പൂർ: കോവിഡ് വാക്സിനായ കോവാക്സിൻ പരീക്ഷണം പൂർത്തിയാവാതെ അന്തിമ ഫലം കാത്തിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ ഉപയോഗം സംസ്ഥാനത്ത് അനുവദിക്കരുതെന്ന് ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ് ഡിയോ.
''കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. വാക്സിൻ അടിയന്തിര ഉപയോഗത്തിനായി അംഗീകരിച്ചിരിക്കുകയാണ്. പൂർണമായ ഫലം പുറത്തുവരുന്നതുവരെ അതിന്റെ ഉപയോഗം ഒഴിവാക്കണം." -ഡിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
''അത് സംസ്ഥാനത്ത് അനുവദിക്കരുതെന്നാണ് എന്റെ അഭിപ്രായം. ഇന്നത്തെ അവസ്ഥയിൽ വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോട് പറയാനുള്ള ആത്മവിശ്വാസം എനിക്കില്ല.'' അദ്ദേഹം പറഞ്ഞു. കോവാക്സിൻ സംസ്ഥാനത്തിന് നൽകിയാൽ അത് ജനങ്ങളിൽ ഉപയോഗിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡിയോ.
Next Story

