Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അവനായിരുന്നു ഞങ്ങളുടെ...

‘അവനായിരുന്നു ഞങ്ങളുടെ ലോകം...’ -അപകടത്തിൽ മകൻ മരിച്ച ദുഃഖത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി

text_fields
bookmark_border
‘അവനായിരുന്നു ഞങ്ങളുടെ ലോകം...’ -അപകടത്തിൽ മകൻ മരിച്ച ദുഃഖത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി
cancel

റായ്പൂർ: റോഡപകടത്തിൽ മകൻ മരിച്ച ദുഃഖം താങ്ങാനാകാതെ മാതാപിതാക്കൾ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ധാർദേയി ഗ്രാമത്തിൽ കൃഷ്ണ പട്ടേൽ - രമാ ബായി ദമ്പതികളാണ് വീട്ടുമുറ്റത്തെ മരത്തിൽ ഒരേ സാരിത്തുമ്പിൽ ജീവനൊടുക്കിയത്.

ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ശിവ്രിനാരായൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഗ്രാമം. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും വീഡിയോ സന്ദേശവും തയാറാക്കിയാണ് ദമ്പതികൾ ജീവനൊടുക്കിയത്.

കല്പണിക്കാരനാണ് 48കാരനായ കൃഷ്ണ പട്ടേൽ. ദമ്പതികളുടെ ഏക മകൻ 21കാരനായ ആദിത്യ പട്ടേൽ 2024ൽ റോഡപകടത്തിൽ മരിച്ചിരുന്നു. ഇതിന്‍റെ ദുഃഖത്തിലായിരുന്നു കൃഷ്ണ പട്ടേലും രമാ ബായിയും.

ആത്മഹത്യാകുറിപ്പിലെ ദമ്പതികളുടെ അവസാന വാക്കുകൾ ഗ്രാമീണരെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറയും, ഞങ്ങളുടെ ലോകവും... അനുസരണയുള്ള മകനും, സുഹൃത്തും ആയിരുന്നു ആദിത്യൻ... വീട് ചിരി കൊണ്ട് നിറച്ച ദൈവത്തിന്റെ അനുഗ്രഹമായിരുന്നു അവൻ. എന്നാൽ അപകടത്തിനുശേഷം വീട് നിശബ്ദമായി. അവൻ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയി. ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് മാത്രമേയുള്ളൂ, യഥാർത്ഥത്തിൽ ജീവിക്കുന്നേയില്ലായിരുന്നു... -കുറിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Son DiedObituary
News Summary - Chhattisgarh Couple Dies By Suicide After Son's Death In Accident
Next Story