പ്രളയത്തിൽ നനഞ്ഞ പുസ്തകങ്ങൾ എടുത്തു വെക്കുന്ന വിദ്യാർഥിനിയുടെ വിഡിയോ വൈറലായി; കണ്ണീരൊപ്പി സോനു സൂദ്
text_fieldsറായ്പൂർ: പ്രളയത്തിൽ എല്ലാം നഷ്ടമായപ്പോഴും അഞ്ജലി വിതുമ്പിയത് തൻെറ എല്ലാമായ പുസ്തകങ്ങൾ നനഞ്ഞപ്പോഴായിരുന്നു. വീടു തന്നെ നഷ്ടമായപ്പോൾ തൻെറ പുസ്തകങ്ങൾ ഇനി വാങ്ങിച്ചു തരാൻ ആരുമുണ്ടാവില്ലെന്ന് അറിഞ്ഞിട്ടായിരിക്കും ചത്തീസ്ഗഢിലെ ആ വിദ്യാർഥിനി കരഞ്ഞത്. വിതുമ്പലോടെ നനഞ്ഞ പുസ്തകങ്ങൾ എടുത്തുവെക്കുന്ന അഞ്ജലി ഗുഡിയാമിനെ ഒരു ബന്ധു കാമറയിൽ ഒപ്പിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ദിവസങ്ങൾക്കകം വിഡിയോ വൈറലായതോടെ സിനിമ താരം സോനു സൂദ് അടക്കം നിരവധി പേർ സഹായവുമായി രംഗത്തെത്തുകയും ചെയ്തു.
Actor Sonu Sood comes out to help a girl from Bijapur dist of Chhattisgarh. A video of the girl where she is seen sobbing while fishing out her drenched books from the debris, had gone viral. Her family has lost almost everything, including the house, in the heavy rains. pic.twitter.com/mJQnC5y6eG
— TOI Cities (@TOICitiesNews) August 21, 2020
ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിലെ ബസ്താറിലാണ് ഗോത്രവിഭാഗത്തിൽ പെട്ട അഞ്ജലിയും കുടുംബവും താമസിക്കുന്നത്. ഛത്തീസ്‌ഗഢ് സർക്കാറും കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി. സിനിമ താരം സോനു സൂദ് വിദ്യാർഥിക്ക് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും അയച്ചുകൊടുത്തു.
ബിജാപൂർ ജില്ലയിലാണ് ഈ സീസണിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത്. നൂറിലധികം വീടുകൾ ഇവിടെ പൂർണമായി വെള്ളത്തിൽ മുങ്ങി തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.